മുക്കം സ്വദേശി ആണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്

ഒരുപാട് ചതിക്കുഴികൾ ഉള്ള മേഖല ആണ് സിനിമയുടേത്. സിനിമ എന്ന മോഹവുമായി എത്തി ചതിയിൽ പെട്ടവർ ഒരുപാട് ആണ്. പലർക്കും പണമാണ് നഷ്ടപെട്ടത് എങ്കിൽ മറ്റ് ചിലർക്ക് ജീവിതം തന്നെ നഷ്ടപ്പെട്ടവർ ഒരുപാട് ഉണ്ട്.…

ഒരുപാട് ചതിക്കുഴികൾ ഉള്ള മേഖല ആണ് സിനിമയുടേത്. സിനിമ എന്ന മോഹവുമായി എത്തി ചതിയിൽ പെട്ടവർ ഒരുപാട് ആണ്. പലർക്കും പണമാണ് നഷ്ടപെട്ടത് എങ്കിൽ മറ്റ് ചിലർക്ക് ജീവിതം തന്നെ നഷ്ടപ്പെട്ടവർ ഒരുപാട് ഉണ്ട്. സിനിമയിൽ സജീവമായി നിൽക്കുന്ന താരങ്ങൾ തന്നെ ഇത് ശരി വെച്ചിട്ടുണ്ട്. ഒരുപാട് ചതിക്കുഴികൾ നിറഞ്ഞ വഴിയാണ് ഇതെന്ന് പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു അബദ്ധം പറ്റിയ കഥയാണ് പുറത്ത് വരുന്നത്. മുക്കം സ്വദേശിയാണ് താൻ പറ്റിക്കപെട്ടു എന്ന് ആരോപിച്ച് കൊണ്ട് പോലീസിൽ പരാതി  നൽകിയത്. സിനിമയിൽ അഭിനയിപ്പിക്കാം എന്ന വാഗ്ദാനം നൽകികൊണ്ട് തന്റെ 50000 രൂപ കബളിപ്പിക്കാൻ ശ്രമിച്ചു എന്നും അഡ്വാൻസ് ആയി 25000 രൂപ തട്ടിയെടുക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്.

മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തുന്ന കണ്ണീരും കിനാവും എന്ന സിനിമയിൽ മഞ്ജുവിന്റെ ‘അമ്മ വേഷം നൽകാം എന്ന് പറഞ്ഞാണ് മുക്കം സ്വദേശിയിൽ നിന്ന് അൻപതിനായിരം രൂപ വേണമെന്ന് ചിലർ ആവശ്യപ്പെട്ടത്. ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ശ്രദ്ധേയമായ റോൾ ആണ് മഞ്ജുവിന്റെ അമ്മയുടെ കഥാപാത്രത്തിന് ഉള്ളതെന്നും അതിനാൽ ആണ് ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി പണം ആവശ്യപ്പെട്ടതെന്നും ആണ് വൈക്കം സ്വദേശിയോട് ഇവർ പറഞ്ഞത്. അതിന്റെ ഭാഗവുമായി ആദ്യം ഇരുപത്തി അയ്യായിരം രൂപയും ഇവർ കൈപറ്റിയിരുന്നു.

അതിനു ശേഷം വൈക്കം സ്വദേശിനി നടത്തിയ അന്വേഷണത്തിൽ ആണ് അത്തരത്തിൽ ഒരു സിനിമയെ ഇല്ല എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. തന്റെ പണം തിരികെ ആവിശ്യപെട്ടപ്പോൾ തിരിച്ച് നൽകാൻ ഇവർ കൂട്ടാക്കിയില്ല. അതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇടുക്കി സ്വദേശികളായ സിബി, മേരിക്കുട്ടി എന്നിവരടക്കം അഞ്ചു പേര്‍ക്കെതിരെയാണ് മുക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.