"മഞ്ജു ചേച്ചിക്കൊപ്പം ഒരു സിനിമ മുഴുവന്‍" പടച്ചോനെ മിന്നിച്ചേക്കണേ! - മലയാളം ന്യൂസ് പോർട്ടൽ
Film News

“മഞ്ജു ചേച്ചിക്കൊപ്പം ഒരു സിനിമ മുഴുവന്‍” പടച്ചോനെ മിന്നിച്ചേക്കണേ!

“നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ നടി ആരാണ് എന്ന ചോദ്യത്തിന് ഏതൊരു മലയാളിയുടെയും ഉത്തരങ്ങളിൽ ശോഭന ചേച്ചിക്കൊപ്പം മഞ്ചു വാര്യർ എന്ന പേരുമുണ്ടാകും,
പണ്ടേ അതങ്ങനെയാ… അതിപ്പോ താരത്തോടായാലും നമ്മളെ പോലെയുള്ള സാധാരണക്കാരോടായാലും…

ഈ കലാ തിലകത്തിനൊപ്പം നിന്ന് ഇത് പോലൊരു പടം തന്നെ വലിയ സ്വപ്നമായിരുന്നു,
അപ്പോളാണ് ഒരു സിനിമ മുഴുവൻ മഞ്ചു ചേച്ചിയോടൊപ്പം… പടച്ചോനെ മിന്നിച്ചേക്കണേ….

സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലുടെ ശ്രദ്ധേയനായ നടനാണ് നവാസ് വള്ളിക്കുന്ന്. മഞ്ജു വാര്യര്‍ക്കൊപ്പം ആദ്യമായി ഒന്നിച്ചഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടന്‍. മഞ്ജുവിനൊപ്പമുള്ള ഫോട്ടോയും കുറിപ്പുമാണ് താരം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. സണ്ണി വെയ്‌നും മഞ്ജുവും ഒന്നിക്കുന്ന ചിത്രത്തിലാകും നവാസ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രനു ശേഷം നവാസ് ‘തമാശ’ എന്ന ചിത്രത്തിലും റഹീം എന്ന കഥാപാത്രമായി നവാസ് എത്തി.

https://www.facebook.com/navas.vallikkunnu.3/posts/840810083023153

Trending

To Top
Don`t copy text!