Film News

കടന്നുവരൂ സൂര്‍ത്തുക്കളേ കടന്നുവരൂ; എന്റെ പുതിയ ഇൻസ്റാഗ്രാമിലേക്ക് കടന്ന് വരൂ !! പുതിയ ഇന്‍സ്റ്റഗ്രാം ഐഡിയുമായി മഞ്ജു പത്രോസ്

manju-pathrose

മഴവില്‍ മനോരമയിലെ ഫാമിലി റിയാലിറ്റി ഷോയില്‍ കൂടി മിനി സ്‌ക്രീന്‍ രംഗത്തെത്തിയ താരമാണ് മഞ്ജു. പിന്നീട് മാറിമായത്തില്‍ അഭിനയിക്കുകയും അതിലൂടെ മലയാള സിനിമയില്‍ എത്തിയ മഞ്ജു, ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയെടുത്ത താരമാണ്. ഇപ്പോളിതാ തന്റെ പഴയ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് റിക്കവര്‍ ചെയ്യാന്‍ പറ്റാത്തത് കൊണ്ട് പുതിയ അക്കൗണ്ടുമായി എത്തിയതായിരുന്നു നടി.

manju pathrose 1

അരുമയാര്‍ന്ന നന്‍മ്ബര്‍ഗളേ. പഴയ ഇന്‍സ്റ്റാഗ്രാം ഐഡി റിക്കവര്‍ ചെയ്ത് എടുക്കാന്‍ കഴിയാതെ പോയ ഹതഭാഗ്യയായ ഞാന്‍ അവതരിപ്പിക്കുന്ന എന്റെ പുതിയ ഇന്‍സ്റ്റഗ്രാം ഐഡി. കടന്നുവരൂ സൂര്‍ത്തുക്കളേ കടന്നുവരൂ. ഇന്‍സ്റ്റഗ്രാമില്‍ കണ്ട് വരുന്ന എന്റെ മുഖമുള്ള മറ്റ് ഒരു ഐഡികള്‍ക്കും ഞാനുമായി യാദൃശ്ചികമായോ സാങ്കല്‍പ്പികമായോ യാതൊരു ബന്ധവുമില്ല എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. നന്ദി നമസ്‌കാരം’.മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Trending

To Top
Don`t copy text!