കെട്ടിയവനെ ചുട്ടുതിന്നുന്ന നീ ഒരു പീറയാണ്, കമെന്റ് ചെയ്തവനെ പൊക്കി മഞ്ജു! - മലയാളം ന്യൂസ് പോർട്ടൽ
Film News

കെട്ടിയവനെ ചുട്ടുതിന്നുന്ന നീ ഒരു പീറയാണ്, കമെന്റ് ചെയ്തവനെ പൊക്കി മഞ്ജു!

manju pathrose post

നടി, അവതാരിക എന്നി നിലയിൽ പ്രശസ്തയാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായതിന് ശേഷം മഞ്ജുവിനെതിരെ സൈബർ ആക്രമണം നടന്നു വരികയാണ്. വളരെ മോശമായ രീതിയിലുള്ള കമ്മെന്റുകളാണ് മഞ്ജുവിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.അതില്‍ ചിലതിനൊക്കെ നടി ചുട്ട മറുപടിയും നല്‍കുന്നുണ്ട്. പലപ്പോഴും മഞ്ജു തനിക് മോശമായ രീതിയിൽ കമെന്റ് ചെയ്തവരുടെ അക്കൗണ്ടിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെ ആണ് പോസ്റ്റ് ചെയ്യാറുള്ളത്. മഞ്ജുവിന്റെ ഇത്തരം പോസ്റ്റുകൾ വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ ഇത്തരത്തിൽ ഒരു സ്ക്രീൻ ഷോട്ടുമായി എത്തിയിരിക്കുകയാണ് മഞ്ജു. മഞ്ജുവിന്റെ പോസ്റ്റുകളിൽ എല്ലാം സ്ഥിരമായി മോശം കമെന്റുകൾ പറയുന്ന ഒരാളുടെ കമ്മെന്റ്സിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെ പങ്കുവെച്ചാണ് ഇദ്ദേഹത്തെ അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണം എന്ന സഹായം ചോദിച്ചത്.

ഇയാൾ മഞ്ജുവിന്റെ ഭർത്താവിനെ കുറിച്ചാണ് സ്ഥിരം മോശമായ കമെന്റുകൾ നടത്തുന്നത്. “കൊറോണയുടെ ഇടയ്ക്ക് നിൻറെ പേഴ്സണൽ കാര്യങ്ങൾ കാണാനല്ല ഇവിടെ നേരം എന്ന അഭിപ്രായമുള്ളവർക്ക് ദയവായി ഈ പോസ്റ്റ് സ്കിപ് ചെയ്തു പോകാം.. എൻറെ സുനിച്ചനെ പറ്റി വളരെയധികം ആധിയുള്ള ഈ മനുഷ്യനെ ഞാൻ കുറച്ചുദിവസങ്ങളായി തിരഞ്ഞു നടക്കുന്നുണ്ട്.. ഒന്ന് കണ്ടു കിട്ടാൻ സഹായിക്കണം.. കോൺടാക്ട് നമ്പർ കിട്ടിയാൽ വളരെ സന്തോഷം..” എന്നാണ് കുറച്ച് ദിവസങ്ങൾക് മുൻപ് മഞ്ജു അയാളുടെ കമെന്റിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ഇപ്പോഴിതാ അയാളെ കണ്ടുകിട്ടി എന്ന വാർത്തയാണ് മഞ്ജു ആരാധകരെ അറിയിച്ചിരിക്കുന്നത്.

‘ആളെ കണ്ടുകിട്ടിയിട്ടുണ്ട്.. നമ്പറും കിട്ടിയിട്ടുണ്ട്.. കോൺടാക്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട്.. പക്ഷേ പുള്ളിക്കാരൻ അങ്ങോട്ട് ഫോണെടുക്കുന്നില്ല’ എന്നാണ് മഞ്ജു പറഞ്ഞത്. മഞ്ജുവിന് പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. അന്ത ഭയം, പോലീസിനോട് പറഞ്ഞാൽ അവർ ആ നമ്പർ വച്ച് ലോക്കേഷൻ പറഞ്ഞു തരും…അവിടെ ചെന്ന് വലിച്ച് പുറത്തേക്കിട്ട് നാലെണ്ണം കൊടുത്ത ശേഷം പിന്നെ ഡയലോഗ്….All the best ചേച്ചി, മഞ്ജുച്ചേച്ചി ഇങ്ങനെയുള്ള സാനങ്ങളെ വളരാൻ അനുവദിച്ചു കൂടാ.. ഇന്ന് അവൻ ഇങ്ങനെ പറഞ്ഞു നാളെ അവൻ വേറെ പലതും പറയും. എന്തായാലും അവനെ കണ്ടു പിടിക്ക് എന്നിട്ട് അവന്റെ ആസനത്തിൽ തന്നെ ഒരു പണി കൊടുക്ക്. പിന്നെ അവൻ തലപൊക്കരുത്… All the best, തുടങ്ങിയ കമെന്റുകൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.

Join Our WhatsApp Group

Trending

To Top
Don`t copy text!