നിന്റെ വീട്ടിൽ കാണില്ലേ ? അവിടെയും ഉണ്ടെടാ… മഞ്ജുവിനെതിരെ സൈബർ ആക്രമണം !! ആഞ്ഞടിച്ച് മഞ്ജു പത്രോസ്

നടി, അവതാരിക എന്നി നിലയിൽ പ്രശസ്തയാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായതിന് ശേഷം മഞ്ജുവിനെതിരെ സൈബർ ആക്രമണം നടന്നു വരികയാണ്. വളരെ മോശമായ രീതിയിലുള്ള കമ്മെന്റുകളാണ് മഞ്ജുവിനെതിരെ സോഷ്യൽ മീഡിയയിൽ…

manju-pathrose

നടി, അവതാരിക എന്നി നിലയിൽ പ്രശസ്തയാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായതിന് ശേഷം മഞ്ജുവിനെതിരെ സൈബർ ആക്രമണം നടന്നു വരികയാണ്. വളരെ മോശമായ രീതിയിലുള്ള കമ്മെന്റുകളാണ് മഞ്ജുവിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.അതില്‍ ചിലതിനൊക്കെ നടി ചുട്ട മറുപടിയും നല്‍കുന്നുണ്ട്. ‘ഇത്രയും വൃത്തികെട്ട സ്ത്രീകള്‍ ഉണ്ടാവുമോ’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘പിന്നേ വീട്ടില്‍ കാണാറില്ലേ’ എന്നാണ് മഞ്ജു ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.

manju pathrose

ബിഗ്‌ബോസിൽ നിന്നും പുറത്തായതിന് ശേഷം രജിത് ആർമി തന്നെ വേട്ടയാടുകയാണ് എന്ന് മഞ്ജു നേരത്തെ പറഞ്ഞിരുന്നു. മറ്റൊരു മത്സരാര്‍ത്ഥിയായ ഡോ. രജിത് കുമാറിനെ പിന്തുണയ്‌ക്കുന്ന ഒരാളാണ് മഞ്ജുവിനെ ഫോണില്‍ വിളിച്ച്‌ വിമര്‍ശിച്ചത്.

manju pathrose 1

രജിത്തിനെ മാത്രമായിട്ട് മഞ്ജു അടക്കമുള്ളവര്‍ ടാര്‍ഗറ്റ് ചെയ്യുന്നുവെന്നാണ് സംഭാഷണത്തില്‍ പരാതിക്കാരന്റെ ആരോപണം. ഇതിന് കൃത്യമായ മറുപടിയും മഞ്ജു നല്‍കിയിരുന്നു. ഷോയില്‍ നടന്നതെല്ലാം ഗെയിമിന്റെ ഭാഗമാണെന്നും, തനിക്ക് വ്യക്തിപരമായി രജിത്ത് സാറിനോട് യാതൊരു വിധ ദേഷ്യവും ഇല്ലെന്നും മഞ്ജു പത്രോസ് പറഞ്ഞിരുന്നു