കുറെ കഴിഞ്ഞിട്ടും മകളെ കണ്ടില്ല, അദ്ദേഹത്തെ വിളിച്ചപ്പോൾ ഫോൺ സൈലന്റും, ഒരുപാട് ടെൻഷൻ അടിച്ച ദിവസം ആയിരുന്നു അത്

മലയാളികളുടെ പ്രിയങ്കരി ആയിമാറിയ താരമാണ് മഞ്ജു പിള്ള, കുടുംബ ജീവിതവും അഭിനയവും ഒരുമിച്ച് കൊണ്ട് പോകുന്ന മഞ്ജു പിള്ളക്ക് ഒരുപാട് ആരാധകർ ഉണ്ട്, ഇപ്പോൾ തന്റെ ജീവിതത്തിലും ഡിവോഴ്സിന്റെ വക്കിൽ എത്തിയ ഒരു സംഭവം…

മലയാളികളുടെ പ്രിയങ്കരി ആയിമാറിയ താരമാണ് മഞ്ജു പിള്ള, കുടുംബ ജീവിതവും അഭിനയവും ഒരുമിച്ച് കൊണ്ട് പോകുന്ന മഞ്ജു പിള്ളക്ക് ഒരുപാട് ആരാധകർ ഉണ്ട്, ഇപ്പോൾ തന്റെ ജീവിതത്തിലും ഡിവോഴ്സിന്റെ വക്കിൽ എത്തിയ ഒരു സംഭവം ഉണ്ടായിട്ടുണ്ട് എന്ന് പറയുകയാണ് താരം.  മഞ്ജു പറയുന്നത് ഇങ്ങനെ, ഒരിക്കൽ അദ്ദേഹം എന്നോട് ഇപ്പോൾ വരാമെന്ന് പറഞ്ഞു പുറത്തേക്ക് പോയി, മകളെ വിളിക്കാൻ ആണ് പോയതെന്ന് ഞാൻ കരുതി, നേരെ, വൈകുന്നേരം ആയിരുന്നു, നേരത്തെ വരണേ എന്ന് പോകുമ്പോൾ ഞാൻ പറഞ്ഞതാണ് പക്ഷേ അദ്ദേഹം കേട്ടില്ല എന്ന് തോന്നുന്നു.

Manju Pillai image
Manju Pillai image

ഫോൺ സൈലൻറ് ആക്കി വെക്കുകയും ചെയ്തു. കുറെ കഴിഞ്ഞിട്ടും മകളെ കാണാതായപ്പോൾ എനിക്ക് ടെൻഷനായി. പക്ഷേ എന്തോ ഭാഗ്യത്തിന് ഒരാൾ അവളെ അവിടെ ആക്കിയിട്ട് പോയി. അയാളോട് ഒരു താങ്ക്സ് പോലും പറയാൻ പറ്റിയില്ല അത് വീട്ടിൽ വലിയ പ്രശ്നം ആണ് ഉണ്ടാക്കിയത്. അവൾ ചെറിയ കുട്ടിയല്ലേ, ഒന്നും അറിയാത്ത പ്രായം, പിന്നീട് ഞാൻ മകൾക്ക് കുറെ ഫോൺ നമ്പറുകൾ പാടിപ്പിച്ച് കൊടുത്തു, പിന്നീട് ഇതേ സീൻ പൃഥ്വിയുടെ  ജെയിംസ് ആൻഡ് ആലീസ് ചിത്രത്തിൽ ഞാൻ കണ്ടു, അന്ന് എന്റെ ജീവിതത്തിൽ സംഭവിച്ചത് ഞാൻ ഓര്ത്തു എന്ന് താരം പറയുന്നു.

അടുത്തിടെയാണ് മഞ്ജുപിള്ള അഭിനയിച്ച ഹോം സിനിമ ഓണ്ലൈൻ റിലീസ് ചെയ്തത്, വളരെ ശ്രദ്ധ നേടിയ ചിത്രത്തിലെ മഞ്ജുവിന്റെ കുട്ടിയമ്മ എന്ന കഥാപാത്രം നിരവധി പ്രശംസയാണ് നേടിയെടുത്തത്. ഹോമിലെ കുട്ടിയമ്മയായി മഞ്ജു പിള്ള ജീവിക്കുകയായിരുന്നു എന്നായിരുന്നു സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ പറഞ്ഞത്. അഭിനയ ജീവിതം 3 പതിറ്റാണ്ട് പിന്നിട്ടെങ്കിലും അപൂര്‍വ്വമായി മാത്രമാണ് ഹോമിലെപ്പോലെയുള്ള കഥാപാത്രങ്ങള്‍ മഞ്ജുവിന് ലഭിക്കുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.’

താരത്തിന്റെ കരിയര്‍ ബ്രേക്ക് ചിത്രമായി ഹോം മാറിയെന്നായിരുന്നു ആരാധകരുടെ വിലയിരുത്തലുകള്‍. ഇത്രയും ഗംഭീരമായൊരു കഥാപാത്രത്തെ തനിക്ക് മുന്‍പ് ലഭിച്ചിട്ടില്ലെന്നായിരുന്നു മഞ്ജുവും പറഞ്ഞത്. എന്റെയമ്മയാണ് കുട്ടിയമ്മയെന്നായിരുന്നു താരം പറഞ്ഞത്. സംവിധായകന്‍ പൂര്‍ണ സ്വാതന്ത്ര്യം തന്നിരുന്നു. ചേച്ചിയങ്ങ് ചെയ്താല്‍ മതിയെന്ന് റോജിന്‍ പറഞ്ഞതോടെ മഞ്ജുവിന്റെ ആത്മവിശ്വാസം ഇരട്ടിക്കുകയായിരുന്നു. റിഹേഴ്‌സല്‍ പോലുമില്ലാതെയാണ് പല രംഗങ്ങളും പൂര്‍ത്തിയാക്കിയത്. ഉര്‍വശിക്കായി മാറ്റിവെച്ച കഥാപാത്രമായിരുന്നു കുട്ടിയമ്മ. താരത്തിന് എത്താനാവാതെ വന്നതോടെയായിരുന്നു മഞ്ജുവിന് കുട്ടിയമ്മയെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്.