മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്നാണ് പ്രേക്ഷകർ സ്വീകരിക്കുന്നതും. അടുത്തിടെ താരം പങ്കുവെച്ച തന്റെ പുതിയ ഫാമിന്റെ വീഡിയോ വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. സിനിമയ്ക്ക് പുറമെ ടെലിവിഷൻ സീരിയലുകളിലും താരം തന്റെ കഴിവ് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. 1991 ൽ തത്തമ്മേ പൂച്ച പൂച്ച എന്ന ടെലിഫിലിമിലൂടെയാണ് മഞ്ജു അഭിനയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്. പിന്നീടങ്ങോട്ട് നാൽപ്പതോളം സിനിമകളിലും അത് പോലെ തന്നെ സീരിയലുകളിലും നിറ സാനിദ്യം ആയി താരം മാറി.

Manju Pillai image
2011 മുതൽ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തുവരുന്ന തട്ടിം മുട്ടി൦ എന്ന ടെലിവിഷൻ സീരിയലിൽ മോഹനവല്ലി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു വരുകയാണ് മഞ്ജു. പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ഉള്ളത്. ഒരു വീട്ടിൽ നടക്കുന്ന പച്ചയായാ വിഷയങ്ങൾ സ്വാഭാവികമായി അവതരിപ്പിക്കുന്നത് കൊണ്ട് പരമ്പര വളരെ പെട്ടന്ന് കുടുംബ പ്രേഷകരുടെ പ്രിയം പിടിച്ചു പറ്റി. അത് പോലെ തന്നെ നർമ്മം കലർന്ന അഭിനയം കാഴ്ച വെച്ചുകൊണ്ടിരിക്കുന്ന മഞ്ജുവും പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായി മാറി.

Manju Pillai Latest Photos
ഇപ്പോഴിതാ കഴിഞ്ഞ ദിവസം മഞ്ജു പങ്കുവെച്ച തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തടി കുറച്ച് കൂടുതൽ സുന്ദരിയായാണ് മഞ്ജു എത്തിയിരിക്കുന്നത്. ഞങ്ങളുടെ മോഹനവല്ലി ആളാകെ മാറിപ്പോയല്ലോ എന്നാണ് കൂടുതൽ ആരാധകരും ചോദിക്കുന്നത്. എന്തായാലും താരത്തിന്റെ പുതിയ മേക്കോവർ കലക്കിയെന്നാണ് പൂരിഭാഗം പ്രേക്ഷകരും പറയുന്നത്. മനോഹരമായ കായൽ പശ്ചാത്തലത്തിൽ എടുത്ത ചിത്രങ്ങൾ വളരെ പെട്ടന്ന് ജനശ്രദ്ധ നേടിക്കഴിഞ്ഞു.

Manju Pillai New Photos
