അന്ന് കുഞ്ചാക്കോ ബോബന്റെ മുഖത്ത് മഞ്ജു ആഞ്ഞടിച്ചു !! മാപ്പ് പറഞ്ഞതിന് ശേഷവും മഞ്ജു അടിച്ചു - മലയാളം ന്യൂസ് പോർട്ടൽ
Film News

അന്ന് കുഞ്ചാക്കോ ബോബന്റെ മുഖത്ത് മഞ്ജു ആഞ്ഞടിച്ചു !! മാപ്പ് പറഞ്ഞതിന് ശേഷവും മഞ്ജു അടിച്ചു

manju-warrier

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജു വാര്യരെ പറ്റിയുള്ള വാർത്തകൾ മാത്രമാണ് ഇപ്പോൾ എങ്ങും. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ താരം നേടിയെടുത്ത സ്ഥാനം ചെറുതൊന്നും അല്ല. കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്നത്തെ യുവനടിമാരിൽ ഒരു പടി മുന്നിലാണ് മഞ്ജുവിന്റെ സ്ഥാനം ഇപ്പോഴും. ചെയ്യുന്ന സിനിമകൾ എല്ലാം സൂപ്പർഹിറ്റുകൾ ആകുന്നത് കൊണ്ട് ഭാഗ്യ നടി എന്ന പേരും മഞ്ജുവിന് സ്വന്തം. തമിഴിൽ അസുരൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മഞ്ജുവിന് അഭിനയിച്ച ഒറ്റ ചിത്രം കൊണ്ട് തന്നെ തമിഴ് പ്രേക്ഷകരുടെയും മനസ്സിൽ ഇടം പിടിക്കാൻ കഴിഞ്ഞു. മലയാളത്തിലേത് പോലെ തന്നെ തമിഴ് നാട്ടിലും ആരാധകർ ഏറെയാണ് ഈ താരത്തിന് ഇപ്പോൾ.

manju2

കലോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് എത്തിച്ചേർന്ന മഞ്ജുവിനെ രണ്ടു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. പിന്നീട് സിനിമയിൽ നിന്നും കുറച്ച് നാളത്തേക്ക് മാറി നിന്നെങ്കിലും പിന്നീട് ഉള്ള തിരിച്ചു വരവ് ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടി കൊണ്ടായിരുന്നു . നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമായുള്ള തിരിച്ചുവരവിലായിരുന്നു താരത്തിന് കുഞ്ചാക്കോ ബോബനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചത്. ഇപ്പോൾ മഞ്ജു ചാക്കോച്ചനെ കുറിച്ച് പങ്കുവെച്ച കുറച്ച് കാര്യങ്ങൾ ആണിപ്പോൾ ശ്രദ്ധ നേടുന്നത്.

മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ, മനസ്സുകൊണ്ട് താനൊരുപാട് ഇഷ്ടപ്പെടുന്നയാളാണ് ചാക്കോച്ചന്‍. ഹൗ ഓള്‍ഡ് ആര്‍യൂവില്‍ നായകനായി അഭിനയിക്കാന്‍ സമ്മതിച്ച ആ മനസ്സിന് നന്ദി പറയുന്നുവെന്ന് പറഞ്ഞായിരുന്നു മഞ്ജു വാര്യര്‍ തുടങ്ങിയത്. വർഷങ്ങൾക്ക് ശേഷം മഞ്ജു സിനിമയിൽ എത്തിയപ്പോൾ ചാക്കോച്ചൻ ആയിരുന്നു മഞ്ജുവിന്റെ നായകനായി എത്തിയത്. ഹൗ ഓൾഡ് ആർ യു ചിത്രത്തിന് ശേഷം മഞ്ജുവും ചാക്കോച്ചനും ഒന്നിച്ച ചിത്രം ആയിരുന്നു വേട്ട ചിത്രത്തിലെ ഒരു സ്വീക്വന്‍സിനിടയില്‍ മെല്‍വിന്‍ ഫിലിപ്പ് എന്തോ കമന്റ് പറഞ്ഞു. ചൊറിയുന്ന ഡയലോഗായിരുന്നു അത് കേട്ട് വന്നിട്ട് പുള്ളിക്കാരി കരണത്ത് അടിക്കുന്ന സീനായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ആക്ഷനായിരുന്നു.

kunjacko

സംവിധായകൻ പറഞ്ഞു പേടിക്കേണ്ട ശെരിക്കും ഒരെണ്ണം കൊടുത്തോളാൻ, പറ്റില്ല എന്ന് മഞ്ജു പറഞ്ഞു, എന്നാൽ ചാക്കോച്ചൻ കുഴപ്പമില്ല ചെയ്തോളാൻ പറഞ്ഞു, അങ്ങനെ മഞ്ജു അറിഞ്ഞു ചെയ്യുക ആയിരുന്നു, ശരിക്കും മൂന്നാല് അടി കൊടുത്തു, മൂന്നാല് ടേക്ക് എടുക്കേണ്ടി വന്നിരുന്നു. പുള്ളിക്കാരി ടപ്പ് എന്ന് പറഞ്ഞ് അടിക്കും. അപ്പോള്‍ത്തന്നെ സോറിയും പറയും. അപ്പോള്‍ കട്ടിംഗ് പോയിന്റുണ്ടായിരുന്നില്ല. എന്താണ് മഞ്ജു കാണിക്കുന്നത് എന്ന് ആ സമയത്ത് രാജേഷ് ചോദിക്കുന്നുണ്ടായിരുന്നു എന്നും താരം വ്യക്തമാക്കുന്നു.

Trending

To Top
Don`t copy text!