അന്ന് എന്താണ് സംഭവിച്ചതെന്ന് ഇന്നും തനിക്ക് അറിയില്ല, അനുഭവം തുറന്ന് പറഞ്ഞു മഞ്ജു!

പതിനാലു വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം അതി ശക്തമായി മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ടാം തിരിച്ചു വരവിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന…

manju warrier about chathurmukham

പതിനാലു വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം അതി ശക്തമായി മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ടാം തിരിച്ചു വരവിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് താരം സ്വന്തമാക്കിയിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. രണ്ടാം തിരിച്ചുവരവിൽ വലിയ നേട്ടമാണ് താരം കരസ്ഥമാക്കിയതൊക്കെയും.  മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം ചതുർമുഖത്തിന്റെ പത്രസമ്മേളനം ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. മീറ്റിങ്ങിനായി കിടിലൻ ലുക്കിൽ ആണ് മഞ്ജു എത്തിയത്. മഞ്ജുവിന്റെ പുതിയ ലുക്ക് കണ്ടു ആരാധകർ അത്ഭുതപെട്ടു പോയി എന്നതാണ് സത്യം. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ഇപ്പോൾ പത്രസമ്മേളനത്തിനിടയിൽ മഞ്ജു വാര്യർ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച വിഷയം. സ്മാർട്ട് ഫോൺ ഒരു പ്രധാന കഥാപാത്രയായ ഒരു ഹൊറർ ചിത്രമാണ് ചതുർമുഖം. ചിത്രത്തിന്റെ ലൊകേഷനിൽ വെച്ച് ഉണ്ടായ അസാധാരണമായ ചില കാര്യങ്ങൾ ആണ് മഞ്ജു പറഞ്ഞത്. ഷൂട്ടിങ്ങിന്റെ ഇടയിൽ വെച്ച് പല അസാധാരണമായ കാര്യങ്ങളും നടന്നിരുന്നു. ആദ്യമൊന്നും അത് അത്ര കാര്യമാക്കിയില്ല എങ്കിലും പിന്നീട് ഞങ്ങളുടെ ശ്രദ്ധയിൽ പല കാര്യങ്ങളും പെടാൻ തുടങ്ങിയിരുന്നു. ഹൊറർ ചിത്രമായത് കൊണ്ടാണ് അങ്ങനൊക്കെ തോന്നുന്നത് എന്നാണു ഞങ്ങൾ കരുതിയത്.

എന്നാൽ ഒരു ദിവസം എന്റെ ഫോൺ ഒരു കാരണവും ഇല്ലാതെ നിലച്ചു. എന്താണ് അങ്ങനെ സംഭവിച്ചതെന്ന് ഇന്നും എനിക്ക് അറിയില്ല എന്നും മഞ്ജു പത്രസമ്മേളനത്തിൽ പറഞ്ഞു. രഞ്ജിത്ത് കമല ശങ്കറും, സലിൽ.വിയും ചേർന്നു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുർമുഖം. മഞ്ജു വാര്യരെ കൂടാതെ സണ്ണി വെയ്ൻ, അലൻസിയർ, നിരഞ്ജന അനൂപ് എന്നിവറം ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. മലയാളത്തിലെ ആദ്യത്തെ ടെക്‌നോ-ഹൊറർ ചിത്രമാണ് ചതുർമുഖം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.