ഷൂട്ടിങ്ങിനിടയിൽ തനിക്ക് പലപ്പോഴും തെറ്റുകൾ സംഭവിക്കാറുണ്ട്, മഞ്ജു വാര്യർ

Follow Us :

മലയാളസിനിമയിലെ സൂപ്പർതാരമായ മഞ്ജുവാര്യർ തന്റെ അഭിനമായ മികവ് കൊണ്ട തന്നെയാണ് ജനപ്രീതി നേടി മുൻനിര താരമായത് . ഇടക്ക് സിനിമയില്‍ നിന്നും പൂര്‍ണമായും വിട്ടു നില്‍ക്കുകയായിരുന്നു മഞ്ജു വാര്യര്‍. നീണ്ട പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയപ്പോഴും, ആ മെയ് വഴക്കത്തിനും ചടുലതയ്ക്കും ഒരു കുറവും സംഭവിച്ചിരുന്നില്ല. പക്ഷെ തനിക്കും സിനിമയുടെ ഷൂട്ടിങിനിടയില്‍ പല അബദ്ധങ്ങളും സംഭവിക്കാറുണ്ട് എന്ന് പറയുകയാണ് മഞ്ജു വാര്യർ . ഷൂട്ടിനിടെ, പ്രത്യേകിച്ചും സ്റ്റണ്ട് രംഗങ്ങളും മറ്റും ചിത്രീകരിക്കുമ്പോള്‍ അപകടസാധ്യത വളരെ കൂടുതലാണ്. ഒരു നിമിഷത്തെ അശ്രദ്ധയോ ടൈമിംഗില്‍ വരുന്ന പിഴവോ അപകടമുണ്ടാക്കിയേക്കാം. അത്തരത്തില്‍ തനിക്ക് നേരിടേണ്ടി വന്ന അപകടങ്ങളെക്കുറിച്ച് മുമ്പൊരിക്കല്‍ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോള്‍ മഞ്ജു മനസ് തുറന്നിരുന്നു.

താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ വീണ്ടും ചര്‍ച്ച ചെയ്യുകയാണ്. ടൈമിങ് തനിക്കും തെറ്റാറുണ്ട് എന്നാണ് മഞ്ജു പറയുന്നത്. ഷൂട്ടിങിന് ഇടയില്‍ തനിക്ക് സംഭവിച്ച അപകടങ്ങളെ കുറിച്ചും, തന്റെ ഭാഗത്ത് നിന്ന് വന്നുപോയ തെറ്റുകളെ കുറിച്ചും മഞ്ജു വാര്യര്‍ തുറന്ന് സംസാരിച്ചിരുന്നു. ആ വീഡിയോ ഇപ്പോള്‍ ഫാന്‍സ് പേജുകളില്‍ വീണ്ടും വൈറലാവുന്നു. ഷൂട്ടിങിനിടയില്‍ വീണപ്പോഴുണ്ടായ പരിക്കുകളും, പാടുകളും എല്ലാം മഞ്ജു ഷോയില്‍ കാണിക്കുന്നുണ്ട്. അതിനിടയിലാണ് ജാക്ക് ആന്റ് ജില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടയില്‍ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് മഞ്ജു പറഞ്ഞത്. വില്ലന്മാരില്‍ ഒരാള്‍ തന്നെ അയേണ്‍ ബോക്‌സ് വച്ച് തല്ലുന്നതായിരുന്നു സീന്‍. അയേണ്‍ ബോക്‌സ് ഡമ്മിയായിരുന്നു, പക്ഷെ അതിന്റെ വയറും, പ്ലഗ്ഗ് ചെയ്യുന്ന ഭാഗവും ഒറിജിനലാണ്. അയേണ്‍ ബോക്‌സ് വന്ന് അടിച്ചിട്ട് പോയി, പക്ഷെ പിന്നാലെ ഒറിജിനൽ വയറും പ്ളഗ് ഇന്‍ ഭാഗവും വന്ന് തലക്കടിച്ചു.

അടി കിട്ടി താൻ കുനിഞ്ഞ് കിടക്കുന്നതാണ് സീന്‍. അപ്പോള്‍ തന്റെ രക്തം ഒലിച്ചു പോകുന്നത് കാണാമായിരുന്നുവെന്നും പക്ഷെ ഷൂട്ടോ കഴിയുന്നതുവരെ താനത് പറഞ്ഞില്ലെന്നും മഞ്ജു പറയുന്നു . ആ രംഗം ചിത്രീകരിച്ച കഴിഞ്ഞപ്പോഴാണ് മുറിവ് പൊത്തിപ്പിടിച്ച് മഞ്ജു വാര്യർ എഴുന്നേറ്റത്. അപ്പോള്‍ തന്നെ മഞ്ജുവിനെ എടുത്ത് ആശുപത്രിയില്‍ കൊണ്ടുപോയി. മൂന്ന് – നാല് സ്റ്റിച്ചസ് ഉണ്ടായിരുന്നു. പിന്നീട് ആ സംഭവത്തെ ഓര്‍ത്ത് ആ ആര്‍ട്ടിസ്റ്റിന് ഭയങ്കര കുറ്റ ബോധമായിരുന്നു. കളിയാക്കി താൻ കുത്തി നോവിക്കുകയും ചെയ്തു എന്ന് മഞ്ജു ചിരിച്ചുകൊണ്ട് പറയുന്നു.അതേസമയം തന്റെ ഭാഗത്തു നിന്നും തെറ്റുകള്‍ സംഭവിക്കാറുണ്ടെന്നാണ് മഞ്ജു പറയുന്നത്. തനിക്കും ടൈമിംഗ് തെറ്റുകയും അടി കൊള്ളുകയും ചെയ്തിട്ടുണ്ടെന്നും മഞ്ജു പറയുന്നു. ആറാം തമ്പുരാന്‍ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് ചിത്രയുടെ മുഖത്ത് മഞ്ജു തല്ലുന്ന സീനുണ്ടായിരുന്നു.

അത് ശരിക്കും തല്ലിപ്പോയതാണെന്നാണ് മഞ്ജു വാര്യർ പറയുന്നത്. അതേസമയം വെള്ളരിപ്പട്ടണം ആണ് മഞ്ജുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയായിരുന്നു. മലയാളത്തിന് പുറത്ത് തമിഴിലും സജീവമായി മാറുകയാണ് മഞ്ജു വാര്യര്‍. മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍ ആണ് മഞ്ജുവിന്റെ പുതിയ സിനിമ. ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തമിഴില്‍ രജനീകാന്ത് ചിത്രം വേട്ടയാന്‍, മിസ്റ്റര്‍ എക്‌സ്, വിടുതലൈ പാര്‍ട്ട് 2 എന്നിവയാണ് മഞ്ജുവിന്റേതായി അണിയറയിലുള്ളത്. ഹിന്ദിയില്‍ അമ്രികി പണ്ഡിറ്റ് എന്ന സിനിമയും തയ്യാറാകുന്നുണ്ട്.വരും സിനിമകളിൽ താരത്തിന്റെ മികച്ച പെർഫോമനസിനായി കാത്തിരിക്കുകയാണ് ആരാധകർ.