മഞ്ജു വാര്യര്‍ ഇങ്ങനെ ഒക്കെ ചെയ്യുമോ? തലൈവരെ അതിശയിപ്പിച്ച മഞ്ജുവിന്റെ ആക്ഷൻ !! - മലയാളം ന്യൂസ് പോർട്ടൽ
Film News

മഞ്ജു വാര്യര്‍ ഇങ്ങനെ ഒക്കെ ചെയ്യുമോ? തലൈവരെ അതിശയിപ്പിച്ച മഞ്ജുവിന്റെ ആക്ഷൻ !!

മഞ്ജു മലയത്തിന്റെ അഭിമാനമായി മാറിക്കൊണ്ടിരിക്കുകയാണ് . താരത്തിന്റെ പ്രെശംസ ഇപ്പോൾ കേരളത്തിന് പുറത്തുനിന്നുവരെ എത്തിക്കൊണ്ടിരിക്കുകയാണ്.  മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തമിഴിലെ വിജയം മഞ്ജുവിന് വളരെ വലിയ അവസരങ്ങൾ നേടിക്കൊടുത്തു.

ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമ കൂടി വരാനിരിക്കുകയാണ്. അതിനിടെ റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രസകരമായ പല വെളിപ്പെടുത്തലുകളും നടത്തിയിരിക്കുകയാണ് മഞ്ജുവിപ്പോള്‍. ഒപ്പം മഞ്ജുവിന്റെ പ്രകടനം കണ്ട് രജനികാന്ത് വരെ ഞെട്ടിയെന്ന് ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനും പറയുന്നു.

നൂറ് കോടി ക്ലബ്ബില്‍ കയറിയാലും എനിക്കെല്ലാം പഴയത് പോലെയാണ്. അതില്‍ സന്തോഷമുണ്ടാവും. നമ്മളെ വിശ്വസിച്ച് ഒരു സിനിമ എടുത്ത നിര്‍മാതാവിന് നഷ്ടം വന്നില്ലെന്നുള്ള കാര്യം വലുതാണ്. ഇരുന്നൂറ് കോടി അക്കൗണ്ടിലുള്ള ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണെന്ന് പറഞ്ഞാണ് അവതാരകന്‍ മഞ്ജു വാര്യരെ പരിചയപ്പെടുത്തിയത്. ആന്റണി ചേട്ടന്‍ ഇത് കേള്‍ക്കേണ്ട എന്നായിരുന്നു മഞ്ജുവിന്റെ ഉത്തരം. പിന്നെ അക്കൗണ്ടില്‍ എത്ര രൂപയുണ്ടെന്ന് ചോദ്യം വന്നു. എന്റെ അക്കൗണ്ടിലെ കാശിനെ കുറിച്ച് പറയില്ല. എന്നാല്‍ അത് ഇരുന്നൂറ് കോടി ഒന്നും ഇല്ലെന്നായിരുന്നു മഞ്ജുവിന്റെ ഉത്തരം.

ഞാന്‍ ഇത് വരെ സിനിമയില്‍ ചെയ്യാത്ത പുതിയ പരീക്ഷണങ്ങള്‍ ആ സിനിമയില്‍ എന്നെ കൊണ്ട് സന്തോഷേട്ടന്‍ ചെയ്യിച്ചിട്ടുണ്ട്. അതോക്കെ സന്തോഷേട്ടന്റെ റിസ്‌കാണ്. സന്തോഷേട്ടന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് പണ്ട് മുതലേ ആഗ്രഹിച്ചതാണ്. ഷൂട്ടിങ് ഒക്കെ ഭയങ്കര ആഘോഷമായിരുന്നു. മഞ്ജുവിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ഞാനും വിചാരിച്ചിരുന്നു. സിനിമയില്‍ മഞ്ജു ഒരു പാട്ടും പാടിയിട്ടുണ്ട്. അത് മനോഹരമായൊരു പാട്ടാണ്. അതിനൊപ്പം തമിഴിലും പാടി. ചിത്രത്തില്‍ ആക്ഷനും ചെയ്തിട്ടുണ്ടെന്ന് സന്തോഷ് ശിവന്‍ പറയുന്നു.

അത് മാത്രമല്ല ദര്‍ബാര്‍ ഷൂട്ടിങിന് ശേഷം ഞാന്‍ രജനി സാറിനെ (രജനികാന്ത്) കണ്ടിരുന്നു. എന്റെ പുതിയ ചിത്രത്തിന്റെ ദൃശ്യങ്ങളെന്ന് പറഞ്ഞ് ‘ജാക്ക് ആന്‍ഡ് ജില്ലി’ലെ ചിലത് രജനികാന്തിനെ കാണിച്ചിരുന്നു. അത് കണ്ടതോടെ അയ്യോ മഞ്ജു ഇങ്ങനെ ഒക്കെ ചെയ്യുമോ എന്ന് അദ്ദേഹം ചോദിച്ചിരുന്നു എന്നും സന്തോഷ് ശിവന്‍ പറയുന്നു. ഭരതനാട്യം ലുക്കിലുള്ള ആക്ഷന്‍ കണ്ടാണ് അദ്ദേഹം ഞെട്ടിയത്.

“കുഞ്ഞു കുഞ്ഞു ആക്ഷന്‍ സീക്വന്‍സ് ഒക്കെ ഞാന്‍ മുന്പ് ചെയ്തിട്ടുണ്ട്. ‘ജോ ആന്‍ഡ്‌ ദി ബോയ്‌’ എന്ന ചിത്രതിലോക്കെ ചെറിയ രീതിയില്‍ ഉള്ള ആക്ഷന്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഇതില്‍ ആക്ഷന്‍ (കാര്യമായി) ഉണ്ട്. ഞാനിതു വരെ ആരോടും പറഞ്ഞിട്ടില്ല. ഏറെ പ്രത്യേകതകളുള്ള ഒരു കഥാപാത്രമാണ് ‘ജാക്ക് ആന്‍ഡ്‌ ജില്ലി’ലേത്. ആ കഥാപാത്രത്തിന്റെ ഓരോരോ തോന്ന്യവാസങ്ങളാണ്. ഞാന്‍ ഇത് വരെ സിനിമയില്‍ ചെയ്യാത്ത പുതിയ പുതിയ പരീക്ഷണങ്ങള്‍ ആ സിനിമയില്‍ എന്നെ കൊണ്ട് സന്തോഷേട്ടന്‍ ചെയ്യിച്ചിട്ടുണ്ട്. അതൊക്കെ സന്തോഷേട്ടന്‍റെ റിസ്കാ !! മഞ്ജുവിന്റെ വാക്കുകൾ

രജനികാന്തിനൊപ്പം മഞ്ജുവും അഭിനയിക്കുന്നു എന്ന വാര്‍ത്ത ഔദ്യോഗികമായി വന്നിട്ടില്ല. അങ്ങനെ ഒന്ന് ഉണ്ടോ എന്ന് എനിക്ക് അറിയില്ല. ഞാനും ഇത് കേട്ടിരുന്നു. ഈ നിമിഷം വരെ അത് ഫേക്ക് ആണ്. അവര്‍ അങ്ങനെ ആലോചിക്കുന്നുണ്ടോ എന്ന് എനിക്ക് അറിയുക പോലുമില്ല. 96 എന്ന സിനിമയില്‍ എന്നെ പരിഗണിച്ചിരുന്നു എന്ന് അറിയുന്നത് ആ പടം റിലീസ് ആയി. അതിന് ഏതോ ഒരു അവാര്‍ഡ് കിട്ടിയപ്പോള്‍ വേദിയില്‍ നിന്നുമായിരുന്നു. സ്ത്രീ പ്രധാന്യമുള്ള സിനിമ വേണമെന്ന് എനിക്ക് ആഗ്രഹമില്ല. സ്‌ക്രീപ്റ്റ് മനോഹരമായ ചിത്രമായിരിക്കണം എന്ന് മാത്രമേയുള്ളു.

Trending

To Top
Don`t copy text!