Film News

മലയാളികള്‍ അതുകൊണ്ടാണ് എന്നെ നെഞ്ചിലേറ്റിയത്! ആ സ്‌നേഹം ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്..! മഞ്ജു വാര്യര്‍

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മഞ്ജുവാര്യര്‍. ഒരു നടി എന്ന നിലയില്‍ മാത്രമല്ല.. ഓരോ മലയാളികളുടെയും വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് മഞ്ജു വാര്യര്‍. ആ സ്‌നേഹം എനിക്ക് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട് എന്നാണ് മഞ്ജു വാര്യര്‍ തന്നെ പറയുന്നത്. പ്രമുഖ ചാനല്‍ പരിപാടിയായ ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ സംസാരിക്കവെയാണ് താരം ഇതേ കുറിച്ച് മനസ്സ് തുറന്നത്. മഞ്ജുവിന്റെ ജീവിതത്തിന് ഒപ്പം മലയാളി മനസ്സുകളും ഒഴുകിയിരുന്നു.. അത് പലപ്പോഴും പ്രകടമായ കാര്യമാണ്.. എങ്ങനെയാണ് തന്റെ പ്രേക്ഷകര്‍ക്ക് ഒപ്പം തന്നെ

ഇങ്ങനെ ചേര്‍ന്ന് നില്‍ക്കാന്‍ സാധിക്കുന്നത് എന്ന അവതാരകന്‍ ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിന്.. ഞാന്‍ അതിനായി പ്രത്യേകം ഒന്നും ചെയ്യുന്നില്ല സാര്‍.. എന്നാണ് മഞ്ജു പറഞ്ഞത്… അവര്‍ക്ക് ഒരു നടി എന്ന നിലയിനേക്കാള്‍ സ്വന്തം വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് ഞാന്‍. എനിക്ക് അത് പലപ്പോഴും ഫീല്‍ ചെയ്തിട്ടുണ്ട്. കേരളത്തില്‍ പല ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന വ്യക്തിയാണ് മഞ്ജു വാര്യര്‍. എന്നാല്‍ അത് കൊട്ടിഘോഷിച്ച് നടക്കാനും താരം താല്‍പര്യം കാണിക്കാറില്ല..

അത് തന്നെയാണ് മഞ്ജു എന്ന വ്യക്തിയെ മലയാളികള്‍ക്ക് ഒരു തരത്തില്‍ പ്രിയങ്കരിയാക്കുന്നത്.. ജനപ്രതിനിധികള്‍ അടക്കമുള്ള പല പൊതുപരിപാടികളിലും ചെന്നിരിക്കുമ്പോള്‍ പലരും നിവേദനം എന്റെ കൈകളിലേക്കാണ് കൊണ്ടു വരുന്നത്. അപ്പോള്‍ ഞാന്‍ പറയും അവരുടെ അടുത്തേക്ക് കൊടുക്കണം.. അങ്ങനെയാണ് ചെയ്യേണ്ടത് എന്ന്.. അപ്പോള്‍ അവര്‍ പറയും..

അല്ല ഇത് മോള് തന്നെ വാങ്ങണം.. എന്നാണ് മഞ്ജു തന്റെ അനുഭവം പങ്കുവെച്ച് പറഞ്ഞത്. ഒരുപാട് ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ബിഗ് സ്‌ക്രീനില്‍ അവതരിപ്പിച്ച താരം ജീവിതത്തിലും ഒരുപാട് പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്താണ് മുന്നോട്ട് പോയത്. ഇപ്പോള്‍ സിനിമാ രംഗത്ത് സജീവമായി തുടരുകയാണ് താരം.

Recent Posts

‘സിക്സ് പാക്ക് ലുക്കി’ല്‍ സൂര്യ!!! ‘സൂര്യ 42’ വിനായി വന്‍ മേക്കോവറില്‍ താരം

'സൂര്യ 42' വിനായി സൂര്യ വന്‍ മേക്കോവറിലെന്ന് റിപ്പോര്‍ട്ടുകള്‍. സൂര്യ-സിരുത്തൈ ശിവ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'സൂര്യ 42'.…

8 hours ago

പേളിയുടെ യാത്ര ഇനി ഔഡിയില്‍!!! ആഡംബര എസ്‌യുവി സ്വന്തമാക്കി താരം

ആരാധകരുടെ പ്രിയതാരമാണ് നടിയും അവതാരകയുമായ പേളി മാണി. ബിഗ് ബോസ് ഷോ ഒന്നിലെ മത്സാര്‍ഥികളായിരുന്നു പേളിയും സീരിയല്‍ താരമായ ശ്രീനിഷും.…

9 hours ago

‘അപമാനിതനായ കലാകാരനെക്കാള്‍ വലിയ ക്രൂരന്‍ വേറെ ഇല്ലാട്ടോ…’

'ഓപ്പറേഷന്‍ ജാവയ്ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമായ 'സൗദി വെള്ളക്ക' തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.…

10 hours ago