ഇനി അത് കൂടി എന്റെ തലയിൽ വെച്ച് തരരുത്, മറുപടിയുമായി മഞ്ജു വാര്യർ!

പതിനാലു വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം അതി ശക്തമായി മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ടാം തിരിച്ചു വരവിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന…

manju warrier about marakkar

പതിനാലു വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം അതി ശക്തമായി മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ടാം തിരിച്ചു വരവിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് താരം സ്വന്തമാക്കിയിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. രണ്ടാം തിരിച്ചുവരവിൽ വലിയ നേട്ടമാണ് താരം കരസ്ഥമാക്കിയതൊക്കെയും. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടിയാണ് മഞ്ജു തിരിച്ച് മലയാള സിനിമയിലേക്ക് വന്നത്. അതിന് ശേഷം പുറത്തിറങ്ങിയ മലയാള സിനിമയിലെ തന്നെ മികച്ച ഹിറ്റുകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ചതുർമുഖം ആണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം. അടുത്തിടെ ചിത്രത്തിന്റെ പ്രസ് മീറ്റിങ്ങിന് വേണ്ടി എത്തിയ മഞ്ജുവിന്റെ ലുക്ക് കണ്ടു ആരാധകർ അത്ഭുതപെട്ടിരുന്നു. പ്രായത്തെ വെറും സംഖ്യ മാത്രമാക്കി ജീവിതത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന മഞ്ജു തന്നെയായിരുന്നു കുറച്ച് ദിവസങ്ങൾ ആയുള്ള സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.

മഞ്ജു വാര്യർ അഭിനയിക്കുന്ന മലയാളത്തിലെ ആദ്യ നൂറു കോടി ബഡ്ജറ്റിൽ ഇറങ്ങുന്ന ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം പ്രദർശനത്തിന് ഒരുങ്ങുകയാണ്. സുബൈദ എന്ന കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മഞ്ജു സുബൈദ എന്ന കഥാപാത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. മരക്കാരിൽ മഞ്ജു ചേച്ചി അവതരിപ്പിക്കുന്ന സുബൈദ എന്ന കഥാപാത്രത്തെ കുറിച്ച് പറയാമോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് മഞ്ജു രസകരമായ രീതിയിൽ മറുപടി പറഞ്ഞത്.

Manju Warrier about script selection
Manju Warrier about script selection

സിനിമയിൽ അത്ര മുഴുനീള കഥാപാത്രം ഒന്നും അല്ല സുബൈദ. എന്നാൽ ശക്തമായ കഥാപാത്രം തന്നെയാണ്. ചിത്രത്തിൽ സുബൈദയുടെ സാനിദ്യം വളരെ ശക്തമായത് ആണ്. സുബൈദയെ കുറിച്ച് കൂടുതൽ ഒന്നും പറയാൻ നിർവാഹം ഇല്ല. കാരണവും മരക്കാർ പോലെ യുള്ള ചിത്രത്തിന്റെ കൂടുതൽ കാര്യങ്ങൾ പറഞ്ഞു ആ കുറ്റം എന്റെ തലയിൽ ആകരുത് എന്ന് എനിക്ക്  ആഗ്രഹം ഉണ്ട്. അത് കൊണ്ട് തന്നെ സുബൈദത്തെ കുറിച്ച് കൂടുതൽ ഒന്നും പറയാൻ എനിക്ക് ഇപ്പോൾ കഴിയില്ല എന്നും മഞ്ജു പറഞ്ഞു.