എന്റെയോ ചേട്ടന്റെയോ മേല്‍വിലാസം ഇനി അമ്മയ്ക്ക് ആവശ്യമില്ല!!! എഴുത്തുകാരിയുടെ മകള്‍ എന്നറിയപ്പെടുന്നതില്‍ സന്തോഷം- മഞ്ജു വാര്യര്‍

‘ഇനി എഴുത്തുകാരിയുടെ മകള്‍ എന്ന വിലാസം കൂടിയായി’ അമ്മയുടെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. അമ്മ ഗിരിജ വാര്യരുടെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ ‘നിലാവെട്ട’ത്തിന്റെ പ്രകാശനവേളയിലാണ് മഞ്ജു എഴുത്തുകാരിയായ…

‘ഇനി എഴുത്തുകാരിയുടെ മകള്‍ എന്ന വിലാസം കൂടിയായി’ അമ്മയുടെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. അമ്മ ഗിരിജ വാര്യരുടെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ ‘നിലാവെട്ട’ത്തിന്റെ പ്രകാശനവേളയിലാണ് മഞ്ജു എഴുത്തുകാരിയായ അമ്മയെ കുറിച്ച് ഹൃദയം തൊടുന്ന വാക്കുകള്‍ പങ്കുവച്ചത്.

‘എന്റെയോ ചേട്ടന്റെയോ മേല്‍വിലാസം ഇനി അമ്മയ്ക്ക് ആവശ്യമില്ലാതായിരിക്കുന്നു. ഇനി അമ്മയുടെ മകള്‍ എന്നുകൂടി അറിയപ്പെടാനാകുന്നതില്‍ ഏറെ സന്തോഷം” എന്നാണ് സന്തോഷ നിമിഷത്തില്‍ മഞ്ജു പറഞ്ഞത്.

അമ്മയ്ക്കും സഹോദരന്‍ മധുവാര്യര്‍ക്കുമൊപ്പമാണ് മഞ്ജുവും ചടങ്ങിനെത്തയത്. മഞ്ജു വേദിയില്‍ ഇരിക്കാന്‍ തയ്യാറായില്ല. അമ്മയുടെ സന്തോഷ നിമിഷം കാണികളിലൊരാളായിരുന്ന് കാണാനാണ് ഇഷ്ടമെന്ന് പറഞ്ഞ് കാണികളിലൊരാളായി താരവും ഇരുന്നു.

അമ്മയ്ക്ക് ആശംസകള്‍ അറിയിച്ചപ്പോഴാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് നിന്നുപോയ എഴുത്തിന്റെ ലോകത്തേക്ക് അമ്മ തിരിച്ചെത്തിയ സന്തോഷവും താരം പങ്കിട്ടു. അമ്മയുടെ ജീവിതത്തിലെ നല്ല മുഹൂര്‍ത്തമാണിത്. ഈ സന്ദര്‍ഭത്തില്‍ കാണിയായി ഇരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. എഴുത്തുകാരി ആയിരുന്നുവെന്ന് അമ്മ എപ്പോഴും പറയാറുണ്ടെന്നും താരം പറയുന്നു.

കോവിഡ് കാലത്ത് ഞാന്‍ എഴുതിയതാ എന്നു പറഞ്ഞ് ഒരു കുറിപ്പ് കാണിച്ചിരുന്നു.
അത് വായിച്ചുനോക്കിയപ്പോള്‍ അദ്ഭുതം തോന്നിപ്പോയി. വായിക്കാന്‍ സുഖമുള്ള കുറിപ്പായിരുന്നു. പക്ഷേ, വായിച്ചാല്‍ നിര്‍ത്താന്‍ തോന്നാത്ത അനുഭവമായിരുന്നു അത്. അമ്മ എഴുതിയിരുന്നുവെന്ന് പറഞ്ഞത് യാഥാര്‍ഥ്യമായിരുന്നുവെന്ന് അന്നാണ് തിരിച്ചറിഞ്ഞത്. ഇനി എഴുത്തുകാരിയുടെ മകള്‍ എന്ന വിലാസം കൂടിയായി’, ഹൃദയം തുളുമ്പുന്ന വാക്കുകളിലൂടെ അമ്മയെ അഭിനന്ദിച്ച് മഞ്ജു പറഞ്ഞു. അടുത്തിടെ ഗിരിജ വാര്യര്‍ നൃത്തത്തിലേക്കും സജീവമായിരുന്നു. അമ്മയുടെ അരങ്ങേറ്റ ചിത്രങ്ങളും മഞ്ജു പങ്കുവച്ചിരുന്നു.