മുൻകൂട്ടി ചിന്തിച്ച് ജീവിതത്തിൽ ഒന്നും എനിക്ക് ഇന്ന് വരെ ചെയ്യാൻ പറ്റിയിട്ടില്ല!

ജീവിതത്തിൽ ഇന്ന് വരെ താൻ സ്വപ്നങ്ങളുടെ പുറകെ പോയിട്ടില്ലെന്ന് തുറന്ന് പറയുകയാണ് മഞ്ജു വാര്യർ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് മഞ്ജു തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ, സ്വപ്നങ്ങളുടെ…

ജീവിതത്തിൽ ഇന്ന് വരെ താൻ സ്വപ്നങ്ങളുടെ പുറകെ പോയിട്ടില്ലെന്ന് തുറന്ന് പറയുകയാണ് മഞ്ജു വാര്യർ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് മഞ്ജു തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ, സ്വപ്നങ്ങളുടെ പുറകെ യാത്ര ചെയ്യുന്ന ഒരു ആൾ അല്ല ഞാൻ. എന്റെ ജീവിതത്തിൽ ഇന്ന് വരെ ഉണ്ടായ കാര്യങ്ങൾ എല്ലാം അവിചാരിതമായി വന്നു ഭാവിച്ചാണ്. ജീവിതത്തിൽ മുൻകൂട്ടി ചിന്തിച്ച് ഒന്നും ഞാൻ ഇത് വരെ ചെയ്തിട്ടില്ല. ഇപ്പോൾ ഇങ്ങനെ ചെയ്താൽ കുറച്ചു കഴിയുമ്പോൾ അങ്ങനെ ഒരു ഗുണം കൂടി കിട്ടുമെന്ന് ഞാൻ ഒരിക്ക പോലും ചിന്തിച്ചിട്ടില്ല. ചിലപ്പോൾ അത് എന്റെ ഒരു വലിയ കുറവ് ആകാം. എങ്കിൽ തന്നെയും ഞാൻ സന്തോഷവതിയാണ്. നഷ്ടബോധങ്ങൾ ഒന്നും എന്നെ വേട്ടയാടുന്നില്ല. ഞാൻ എനിക്ക് എനർജി ഉണ്ടാക്കുന്നത് എന്നോട് സഹകരിക്കുന്ന ആളുകളിൽ നിന്നാണ്. ആളുകൾ വന്നു എന്നോട് സ്നേഹത്തോടെ സംസാരിക്കുന്നതാണ് എനിക്ക് കിട്ടുന്ന എനർജി. ഞാൻ അതിന്റെ പോസിറ്റീവ് ആയി. എടുക്കുന്നു ആ പോസിറ്റിവിറ്റി തന്നെയാണ് തുടർന്ന് മുന്നോട്ട് പോകാൻ എനിക്ക് പ്രചോദനം നൽകുന്നതും.

അപ്പോഴെല്ലാം തളർന്നു പോകാതെ ഇരിക്കാൻ എന്തോ ഒരു ശാക്തി എന്നെ രക്ഷിക്കുന്നുണ്ടായിരുന്നു. പലരും പറഞ്ഞിട്ടുണ്ട്, ഒരുപാട് പേർക്ക് ഞാൻ ഒരു പ്രചോദനം ആണെന്ന്. സത്യത്തിൽ നമ്മൾക്ക് പ്രചോദനം ആകേണ്ടത് മറ്റൊരാൾ അല്ല, നമ്മൾ തന്നെ ആണ്. നമ്മുടെ ഉള്ളിൽ എപ്പോഴുമൊരു മോട്ടിവേറ്റർ വേണം.നമ്മൾ തന്നെയാണ് നമ്മുടെ ഏറ്റവും വലിയ മോട്ടിവേറ്റർ. മറ്റൊരാൾക്ക് നമ്മൾ ഒരു മോട്ടിവേറ്റർ ആണെന്ന് പറയുമ്പോൾ എന്റെ ഒരു ഫോട്ടോയോ പ്രവർത്തിയോ ഒരു നിമിത്തം ആകുന്നതേ ഉള്ളു. ശരിക്കും മാറണം എന്ന് അവരുടെ ഉള്ളിൽ ഒരു തോന്നൽ വരുന്നത് കൊണ്ടാണ് അവർ മാറുന്നത്. അവനവനെ മോട്ടിവേറ്റ് ചെയ്യാൻ അവനവനു മാത്രമേ കഴിയു. എന്നിൽ നിന്ന് പ്രചോദനം കിട്ടി എന്നൊക്കെ പറയുന്നത് അവർക്ക് എന്നോട് സ്നേഹം ഉള്ളത് കൊണ്ട് തോന്നുന്നത് ആണെന്നും മഞ്ജു പറഞ്ഞു.

പതിനാലു വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം അതി ശക്തമായി മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ടാം തിരിച്ചു വരവിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് താരം സ്വന്തമാക്കിയിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. രണ്ടാം തിരിച്ചുവരവിൽ വലിയ നേട്ടമാണ് താരം കരസ്ഥമാക്കിയതൊക്കെയും. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടിയാണ് മഞ്ജു തിരിച്ച് മലയാള സിനിമയിലേക്ക് വന്നത്. അതിന് ശേഷം പുറത്തിറങ്ങിയ മലയാള സിനിമയിലെ തന്നെ മികച്ച ഹിറ്റുകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ചതുർമുഖം ആണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം. അടുത്തിടെ ചിത്രത്തിന്റെ പ്രസ് മീറ്റിങ്ങിന് വേണ്ടി എത്തിയ മഞ്ജുവിന്റെ ലുക്ക് കണ്ടു ആരാധകർ അത്ഭുതപെട്ടിരുന്നു. പ്രായത്തെ വെറും സംഖ്യ മാത്രമാക്കി ജീവിതത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന മഞ്ജു തന്നെയായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.