പ്രതീക്ഷ കൊടുത്ത് നിരാശരാക്കാൻ എനിക്ക് വയ്യ, പറ്റില്ലെന്ന് തന്നെ തുറന്ന് പറയും!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് മഞ്ജു, പതിനാലു വർഷത്തെ ഇടവേളക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ മഞ്ജുവിനെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നൽകിയാണ് മലയാളികൾ സ്വീകരിച്ചത്, മലയാളത്തിന് പുറമെ തമിഴിലും മഞ്ജു തന്റെ കഴിവ്…

Manju Warrier about script selection

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് മഞ്ജു, പതിനാലു വർഷത്തെ ഇടവേളക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ മഞ്ജുവിനെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നൽകിയാണ് മലയാളികൾ സ്വീകരിച്ചത്, മലയാളത്തിന് പുറമെ തമിഴിലും മഞ്ജു തന്റെ കഴിവ് തെളിയിച്ച് കഴിഞ്ഞു. ധനുഷിന്റെ നായികയായി മഞ്ജു അഭിനയിച്ച അസുരൻ സൂപ്പർ ഹിറ്റ് സിനിമ ആയിരുന്നു. സിനിമയിൽ നിന്നും ഇടവേള എടുക്കുന്നതിനു മുൻപ് തന്നെ മലയാളത്തിൽ മികച്ച നടിയായി തിളങ്ങുകയായിരുന്നു മഞ്ജു. ഇപ്പോഴിതാ തന്റെ അടുത്ത് കഥപറയാൻ വരുന്നവരോട് ഉള്ള തന്റെ സമീപനത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം.

കഥ പറയാൻ വരുന്നവരോട് കള്ളം പറഞ്ഞു പ്രതീക്ഷ നൽകുന്നതിൽ എനിക്ക് തീരെ താൽപ്പര്യം ഇല്ല.  കഥ ഇഷ്ട്ടമായിലേക്കിൽ എങ്ങനെ അവരുടെ മുഖത്ത് നോക്കി പറയും എന്ന് ആലോചിച്ച് എന്തെങ്കിലും കള്ളം പറഞ്ഞു അവരെ ഒഴിവാക്കുന്നതിനോടും എനിക്ക് താൽപ്പര്യം ഇല്ല. കാരണം ഒഴിവാക്കാൻ വേണ്ടി നമ്മൾ പറയുന്ന എന്തെങ്കിലും കള്ളം ഒരു പക്ഷെ അവർക്ക് ഒരു പ്രതീക്ഷയാകും ഉണ്ടാക്കുക.  അത് കൊണ്ട് തന്നെ കഥ കേട്ടിട്ട് ഇഷ്ടമായില്ല എങ്കിൽ അത് അവരോട് പറയുക തന്നെ ചെയ്യും. എന്നോട് ആരെങ്കിലും കഥപറയാൻ വന്നാൽ അവരോട് ഞാൻ കള്ളം പറയാറില്ല. ആ കാര്യത്തിൽ ഞാൻ എന്നും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

കഥ ഇഷ്ടമായില്ലേല്‍ പലരും ഡേറ്റ് ഇല്ലെന്നോ പിന്നെ ആലോചിച്ചിട്ട് പറയാമോ എന്നൊക്കെ പറഞ്ഞു അവരെ ഒഴിവാക്കാറാണ് പതിവ്. എന്നാൽ ഞാൻ അങ്ങനെ അല്ല. എനിക്ക് ഈ കഥ ചെയ്യാന്‍ താല്‍പര്യമില്ല എന്ന് അവരോട് തന്നെ തുറന്നു പറയും. കാരണം അവർക്ക് ഒരു പ്രതീക്ഷ നൽകുന്നതിനേക്കാൾ നല്ലത് അങ്ങനെ ചെയ്യുന്നതാണ് എന്ന് എനിക്ക് തോന്നി. അത് കൊണ്ട് തന്നെ മറ്റൊരാൾക്ക് പ്രതീക്ഷ നൽകി എന്ന ഒരു കുറ്റബോധവും എനിക്കും ഉണ്ടാകില്ല. ഒരു അഭിമുഖത്തിൽ ആണ് മഞ്ജു തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.