അവർ എന്റെ ചിരി അരോചകമാണെന്ന് പറഞ്ഞു, എന്നാൽ ഞാൻ അതിനു മറുപടി നൽകിയത് മറ്റൊരു രീതിയിൽ! - മലയാളം ന്യൂസ് പോർട്ടൽ
Film News

അവർ എന്റെ ചിരി അരോചകമാണെന്ന് പറഞ്ഞു, എന്നാൽ ഞാൻ അതിനു മറുപടി നൽകിയത് മറ്റൊരു രീതിയിൽ!

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ തന്റെ ചിരിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. തന്റെ ചിരി ഭയങ്കര മോശം ആണെന്നും അരോചകമാണെന്നും ചിലർ തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് താരം പറഞ്ഞിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ ചിരി വളരെ അരോചകമാണെന്നു ചിലർ എന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ അവർ പറഞ്ഞെന്നു കരുതി എനിക്ക് ചിരിക്കാതിരിക്കാൻ കഴിയില്ലല്ലോ. ചിരി വന്നാൽ ഞാൻ ചിരിക്കും, സന്തോഷം ഒരുപാട് ആണെങ്കിൽ പൊട്ടി ചിരിക്കുകയുംചെയ്യും. ചിരിക്കാനുള്ള ഒരു അവസരവും ഞാൻ നഷ്ട്ടപെടുത്താറില്ല. എനിക്ക് മറ്റൊരാളെ ചിരിപ്പിക്കാൻ ഉള്ള കഴിവ് ഇല്ല, പക്ഷെ ചിരിക്കാനും തമാശകൾ ആസ്വദിക്കാനും ഒരുപാട് ഇഷ്ട്ടം ആണ്. ആരെങ്കിലും എന്തെങ്കിലും ഒക്കെ തമാശകൾ കണ്ടു ചിരിക്കുമ്പോൾ എന്താണെന്ന് ഞാൻ അങ്ങോട്ട് പോയി ചോദിക്കുകയും അവരുടെ ഫോൺ വാങ്ങി അത് കണ്ടു ചിരിക്കുകയും ചെയ്യും. ചിരിക്കുന്നത് കൊണ്ട് ശാരീരികമായും മാനസികമായും ഒരുപാട് ഗുണങ്ങൾ ഉണ്ട്.

Manju Warrier new happiness

Manju Warrier new happiness

നമ്മളുടെ മനസ്സിലുള്ള സമ്മര്ദങ്ങളെയും പിരിമുറുക്കങ്ങളെയും ഇല്ലാതാക്കാൻ ചിരി ഒരുപാട് സഹായിക്കും. എനിക്ക് മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള കഴിവ് ഇല്ല. എന്റെ സിനിമകൾ കണ്ട ആളുകൾ ചിരിക്കുന്നുണ്ടെങ്കിൽ അത് എന്റെ കഴിവ് അല്ല, സ്ക്രിപ്റ്റിന്റെ ഗുണം ആണെന്നും താരം പറഞ്ഞു. നമ്മുടെ ചിരി അരോചകമാണെന്നു ആരെങ്കിലും പറയുന്നത് കേട്ട് നമ്മൾ ചിരിക്കാതിരിക്കണ്ട കാര്യം ഇല്ലല്ലോ എന്നും താരം കൂട്ടിച്ചേർത്തു.

പതിനാലു വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം അതി ശക്തമായി മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ടാം തിരിച്ചു വരവിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് താരം സ്വന്തമാക്കിയിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. രണ്ടാം തിരിച്ചുവരവിൽ വലിയ നേട്ടമാണ് താരം കരസ്ഥമാക്കിയതൊക്കെയും. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടിയാണ് മഞ്ജു തിരിച്ച് മലയാള സിനിമയിലേക്ക് വന്നത്. അതിന് ശേഷം പുറത്തിറങ്ങിയ മലയാള സിനിമയിലെ തന്നെ മികച്ച ഹിറ്റുകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ചതുർമുഖം ആണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം. അടുത്തിടെ ചിത്രത്തിന്റെ പ്രസ് മീറ്റിങ്ങിന് വേണ്ടി എത്തിയ മഞ്ജുവിന്റെ ലുക്ക് കണ്ടു ആരാധകർ അത്ഭുതപെട്ടിരുന്നു. പ്രായത്തെ വെറും സംഖ്യ മാത്രമാക്കി ജീവിതത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന മഞ്ജു തന്നെയാണ് ഇന്ന് ആരാധകരുടെ ചർച്ച വിഷയം.

Join Our WhatsApp Group

Trending

To Top
Don`t copy text!