മഞ്ജുവിനോടുള്ള എന്റെ മത്സരം ആണ് ആ സിനിമകൾ എന്ന് തെറ്റിദ്ധരിച്ചതാണ് ദിവ്യ ഉണ്ണി

ഒരു സമയത്തു മലയാളികളുടെ പ്രിയങ്കരികളായ നടി മാർ ആയിരുന്നു ദിവ്യ ഉണ്ണിയും, മഞ്ജു വാര്യരും. ഇരുവരും നല്ല നർത്തകികളും, അഭിനേത്രികളുമാണ്. എന്നാൽ ഇപ്പോൾ മഞ്ജുവിനെ പറ്റി   ദിവ്യ ഉണ്ണി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, ഇരുവരും ഒന്നിച്ചു ചില ചിത്രങ്ങൾ ചെയ്യ്തിട്ടുണ്ട്, അതിനിടയിൽ ചില മത്സരങ്ങളും ഉണ്ടായിരുന്നു എന്നും അന്നൊരു ചർച്ച ഉണ്ടായിരുന്നു.

തങ്ങളുടെ മത്സരം കടുത്തപ്പോൾ ഒരു സിനിമയിൽ വഴക്കും ഉണ്ടായി എന്നുള്ള അഭ്യഹങ്ങളും പടർന്നിരുന്നു, എന്നാൽ ഇപ്പോൾ അതിനെ കുറിച്ച് ദിവ്യ പറയുന്നത് അങ്ങനൊരു മത്സരം ഇല്ല എന്നാണ്. കാരണം അങ്ങനൊരു മൈൻഡിൽ ഉള്ളവരല്ല ശരിക്കുള്ള കലാകാരിമാർ. സിനിമയിൽ ഗിവ് ആൻഡ് ടേക്ക് ആണ്, അല്ലാതെ ഒരു കഥപാത്രം തട്ടിയെടുക്കണം അങ്ങനുള്ളനീക്കങ്ങൾ ഒന്നും ഒരു ആർട്ടിസ്റ്റും ചെയ്യില്ല. എന്നാൽ ഒരാളുടെ വർക്ക് കാണുമ്പോൾ അതിനു മേൽ ഇനിയും ചെയ്യണം എന്ന് ചിന്ത ഉണ്ടാകും.

അല്ലാതെ ഒരു മത്സരമോ, അസൂയയോ. കുശമ്പോ ഒന്നും തോന്നാറില്ലനടി പറയുന്നു. എന്നാൽ മഞ്ജുവാര്യർ വിവാഹം കഴിഞ്ഞു പോയതിനു ശേഷം അവർ ചെയ്‌യേണ്ട ചില വേഷങ്ങൾ എനിക്ക് ലഭിച്ചിരുന്നു, ഉസ്താത്, ഫ്രണ്ട്‌സ് എന്നി ചിത്രങ്ങൾ അതിനുദാഹരണം ആണ്, മഞ്ജുവിനെ വെച്ച് ചെയ്‌യേണ്ട ചിത്രങ്ങൾ ആയിരുന്നു എനിക്ക് ലഭിച്ചത്, അതിനെ എല്ലാവരും തെറ്റിദ്ധരിച്ചത് മഞ്ജുവിനോടുള്ള എന്റെ മത്സരം കൊണ്ടാണ് എനിക്ക് ആ ചിത്രങ്ങൾ ലഭിച്ചത് എന്ന്,എന്നാൽ ഞങ്ങൾക്കിടയിൽ അങ്ങനൊരു മത്സരം ഇല്ലായിരുന്നു ദിവ്യ ഉണ്ണി പറയുന്നു.

Suji