സംയുക്ത വര്‍മ്മ സിനിമയിലേക്ക് തിരിച്ചു വരുമോ? മറുപടി പറഞ്ഞ് ബിജു മേനോനും മഞ്ജുവും

ബിജു മേനോന്‍- മഞ്ജു വാര്യര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച് അഭിനയിക്കുന്ന സിനിമയാണ് ‘ലളിതം സുന്ദരം’. മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാരിയര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു.…

manju warrier and biju menon about samyuktha varmas come back

ബിജു മേനോന്‍- മഞ്ജു വാര്യര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച് അഭിനയിക്കുന്ന സിനിമയാണ് ‘ലളിതം സുന്ദരം’. മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാരിയര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു.

സിനിമയുടെ വിശേഷങ്ങള്‍ക്കിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ നടി സംയുക്തമേനോന്റെ തിരിച്ചു വരവിന് കുറിച്ച് അടുത്ത സുഹൃത്ത് കൂടിയായ മഞ്ജു വാര്യരോട് ചോദിച്ചു. എന്നാല്‍ ചിരിച്ചു കൊണ്ട് ഇടക്കു കയറി ബിജു മേനോന്‍ പറഞ്ഞു, ചേച്ചിയുടെ പ്രിയ കൂട്ടുകാരി സംയുക്ത വര്‍മ എന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞ് തുടങ്ങിയപ്പോഴേക്കും ഞാനത് പ്രതീക്ഷിച്ചുവെന്നായിരുന്നു ബിജു മേനോന്റെ കമന്റ്. ‘നീ ചോദിക്കെടാ’ എന്നും അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു.

‘സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് പറയുകയാണെങ്കില്‍ നമുക്ക് ഒരുപാട് കുടുംബകാര്യങ്ങളില്ലേ, ഞങ്ങളുടെ മകന്റെ കാര്യങ്ങള്‍ നോക്കണം. രണ്ടു പേരും കൂടെ വര്‍ക്ക് ചെയ്യ്താല്‍ മകന്റെ കാര്യങ്ങള്‍ ആര് നോക്കും. ഫാമിലിയാര് നോക്കും. ഞങ്ങള്‍ക്ക് അങ്ങനേയെ ചെയ്യാന്‍ പറ്റുള്ളു. അവള്‍ക്ക് അഭിനയിക്കണമെങ്കില്‍ അഭിനയിക്കാം. പക്ഷേ രണ്ടും കൂടി നോക്കണ്ടേ.’ എന്നാണ് ബിജു മേനോന്‍ പറഞ്ഞത്. അതേസമയം സിനിമയിലേക്ക് തിരിച്ചുവരുന്നില്ല എന്നത് സംയുക്തയുടെ തന്നെ തീരുമാനമാണ്. അതേക്കുറിച്ച് തനിക്ക് നേരിട്ടറിയാമെന്നുമാണ് മഞ്ജു പ്രതികരിച്ചത്.