ബെത്ലഹേമിലെത്തി പ്രാര്‍ഥിച്ച് മഞ്ജുവാര്യര്‍!!

ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങിയിരിക്കുകയാണ് നാടും നഗരവും. ഒട്ടുമിക്ക സെലിബ്രിറ്റികളും യാത്രകളിലാണ്. ക്രിസ്മസിനെ വരവേല്‍ക്കാനുള്ള ആഘോഷത്തിമിര്‍പ്പിലാണ് അധികവും. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറും ഒരുയാത്ര പോയിരിക്കുകയാണ്. ബെത്ലഹേമിലാണ് മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍…

ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങിയിരിക്കുകയാണ് നാടും നഗരവും. ഒട്ടുമിക്ക സെലിബ്രിറ്റികളും യാത്രകളിലാണ്. ക്രിസ്മസിനെ വരവേല്‍ക്കാനുള്ള ആഘോഷത്തിമിര്‍പ്പിലാണ് അധികവും. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറും ഒരുയാത്ര പോയിരിക്കുകയാണ്.

ബെത്ലഹേമിലാണ് മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍ ഇപ്പോഴുള്ളത്. ആര്‍.ജെ മിഥുനാണ് താരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. ബെത്ലഹേമിലെ തെരുവിലൂടെ ഡംഗ്രീസും സണ്‍ഗ്ലാസും വച്ച് മഞ്ജുവാര്യര്‍ നടക്കുന്നതിന്റേയും മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് മിഥുന്‍ പങ്കുവച്ചത്.

മിഥുന് നന്ദി പറഞ്ഞ് മഞ്ജുവാര്യരും വിഡിയോ പങ്കുവച്ചു. കരോള്‍ ഗാനത്തിന്റെ പശ്ചാത്തല സംഗീതവുമായാണ് മഞ്ജു വാര്യരുടെ വിഡിയോ മിഥുന്‍ പങ്കുവച്ചത്. വിഡിയോ പങ്കുവച്ച് ബെത്ലഹേമിലാണെന്നും മഞ്ജു കുറിച്ചു.

ജറുസലേമില്‍ നിന്നു പത്തു കിലോമീറ്റര്‍ അകലെയുള്ള കൊച്ചു ഗ്രാമമാണ് ഉണ്ണിയേശു പിറന്ന ബെത്ലഹേം. വിശ്വാസികള്‍ അടക്കമുള്ള നിരവധി സഞ്ചാരികള്‍ എത്തുന്നിടം കൂടിയാണ് ഇവിടം. കഴിഞ്ഞ ദിവസം നടി അനുസിത്താരയും ക്രിസ്തുമസ് ആഘോഷത്തിനായി ബെത്ലഹേമിലെത്തിയിരുന്നു. ആ ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരുന്നു.