പുതിയ മിനി കൂപ്പര്‍ വാങ്ങിയ മഞ്ജു വാര്യര്‍ സമൂഹത്തിന് മാതൃകയാവുന്നത് ഇങ്ങനെ

ഏറ്റവും പുതിയ ഇലക്ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കി നടി മഞ്ജു വാര്യര്‍. പുതിയ കാര്‍ വാങ്ങിയിട്ടുള്ള മഞ്ജുവിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പരിസര മലിനീകരണം ഒട്ടുമില്ലാത്ത ഈ കാര്‍ പ്രകൃതി സംരക്ഷണത്തിന്…

manju-warrier-electric-mini-cooper-car

ഏറ്റവും പുതിയ ഇലക്ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കി നടി മഞ്ജു വാര്യര്‍. പുതിയ കാര്‍ വാങ്ങിയിട്ടുള്ള മഞ്ജുവിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പരിസര മലിനീകരണം ഒട്ടുമില്ലാത്ത ഈ കാര്‍ പ്രകൃതി സംരക്ഷണത്തിന് നല്ലൊരു മാതൃക കൂടിയാണ്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഒറ്റ വേരിയന്റില്‍ മാത്രം ഇന്ത്യയില്‍ എത്തിക്കുന്ന ഈ വാഹനത്തിന് 47.20 ലക്ഷം രൂപയാണ് എക്സ്ഷോറും വില. മിനി കൂപ്പറിന്റെ സാധാരണ മോഡലിനെക്കാള്‍ എട്ട് ലക്ഷം രൂപയാണ് ഇലക്ട്രിക് പതിപ്പിന് അധികമായി ഈടാക്കുന്നത്.

2021- അവസാനത്തോടെയാണ് മിനി കൂപ്പര്‍ എസ്.ഇ. ഇലക്ട്രിക് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. ഇതിനുപിന്നാലെ തന്നെ ഈ വാഹനത്തിന്റെ ബുക്കിങ്ങും നിര്‍മാതാക്കള്‍ തുറന്നിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യക്കായി അനുവദിച്ചിരുന്ന ആദ്യ ബാച്ചിലെ വാഹനങ്ങള്‍ പൂര്‍ണമായും വിറ്റഴിച്ചിരുന്നു. 30 യൂണിറ്റാണ് ആദ്യ ബാച്ചില്‍ അനുവദിച്ചിട്ടുള്ളത്. മിനി കൂപ്പര്‍ ത്രീ ഡോര്‍ മോഡലിനെ അടിസ്ഥാനമാക്കിയാണ് കൂപ്പര്‍ എസ്.ഇ. ഇലക്ട്രിക് ഒരുങ്ങിയിട്ടുള്ളത്. ഗ്ലോസി ബ്ലാക്ക് ബോര്‍ഡര്‍ നല്‍കിയിട്ടുള്ള ഗ്രില്ലാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. റെഗുലര്‍ മോഡില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ബാഡ്ജിങ്ങും മിന്നിലുണ്ട്. നിയോണ്‍ യെല്ലോ നിറത്തിലാണിത്.