മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ഇനി കന്നഡയിലേക്ക്

കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം മഞ്ജു സിനിമയിലേക്ക് തിരികെ എത്തിയത് ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടി കൊണ്ടാണ്, തിരിച്ച് വരവിൽ മഞ്ജു സ്വന്തമാക്കിയത് ഹിറ്റ് സിനിമകൾ ആയിരുന്നു. മലയത്തിൽ നിന്നും തമിഴ് സ്റ്റാർ…

manju-warrier

കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം മഞ്ജു സിനിമയിലേക്ക് തിരികെ എത്തിയത് ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടി കൊണ്ടാണ്, തിരിച്ച് വരവിൽ മഞ്ജു സ്വന്തമാക്കിയത് ഹിറ്റ് സിനിമകൾ ആയിരുന്നു. മലയത്തിൽ നിന്നും തമിഴ് സ്റ്റാർ ധനുഷ് നായകനായ അസുരന്‍  എന്ന ചിത്രത്തിൽ മഞ്ജു അഭിനയിച്ചിരുന്നു, വൻ ഹിറ്റായിരുന്നു ചിത്രം. ചിത്രത്തിലെ പച്ചൈയമ്മ എന്ന കഥാപാത്രം വലിയ കൈയ്യടി നേടുകയും ചെയ്തു. ഇപ്പോൾ തമിഴും കടന്നു മഞ്ജു തെലുങ്കിലേക്ക് എത്തുവാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

manju2

കന്നഡ മാധ്യമങ്ങൾ ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ലൂസ് മാട ഫെയിം യോഗേഷിനൊപ്പമാണ് കന്നഡയിലേക്ക് മഞ്ജു വാര്യര്‍ അരങ്ങേറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൂസ് മാട യോഗി എന്നാണ് സാന്‍ഡല്‍ വുഡില്‍ യോഗേഷ് അറിയപ്പെടുന്നത്. അക്കട്ടക്കട്ട എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

manju in ksrtc buss

ചിത്രത്തിൽ യോഗേഷിന്റെ ‘അമ്മ ആയിട്ടാണ് മഞ്ജു പ്രത്യക്ഷപെടുന്നത്. നാഗരാജ് സോമയാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വളരെ ശക്തയായ ഒരു കഥാപാത്രം ആണ് മഞ്ജു അവതരിപ്പിക്കുന്നത് എന്നും അത്രയേറെ കരുത്തുറ്റ ഒരു കഥാപാത്രം ആണെന്നും അതുകൊണ്ടാണ് താൻ മഞ്ജുവിനെ പരിഗണിച്ചത് എന്നും നാഗരാജ്  പറഞ്ഞത്.