അത് ഞാൻ ഏറെ ആസ്വദിക്കുന്നു മറഞ്ഞ് നിന്ന് പേടിപ്പിക്കുന്ന ടൈപ്പ് അല്ല!! മഞ്ജു

മഞ്ജു ആദ്യമായി ഒരു ഹൊറർ സിനിമ അഭിനയിക്കുകയാണ്, ത്രില്ലെർ സിനിമകളും കുടുംബ ചിത്രങ്ങളും തകർത്തഭിനയിച്ചതിനു പിന്നാലെ ആണ് ഇപ്പോൾ ഹൊറർ ചിത്രവുമായി മഞ്ജു എത്തിയിരിക്കുന്നത്, സാനു വൈൻ നായകൻ ആകുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍…

manju-warrier--chathurmukha

മഞ്ജു ആദ്യമായി ഒരു ഹൊറർ സിനിമ അഭിനയിക്കുകയാണ്, ത്രില്ലെർ സിനിമകളും കുടുംബ ചിത്രങ്ങളും തകർത്തഭിനയിച്ചതിനു പിന്നാലെ ആണ് ഇപ്പോൾ ഹൊറർ ചിത്രവുമായി മഞ്ജു എത്തിയിരിക്കുന്നത്, സാനു വൈൻ നായകൻ ആകുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവിട്ടത്. കരിയറില്‍ ആദ്യമായൊരു ഹൊറര്‍ ചിത്രത്തിന്റെ ഭാഗമാവുന്നതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍. ചതുര്‍മുഖം എന്നാണ് മഞ്ജുവിന്റെ ഹൊറർ ചിത്രത്തിന്റെ പേര്. ഒരു നീണ്ട ഇടവേളക്ക് ശേഷം സിനിമയിലേക്ക് എത്തിയ മഞ്ജു വേറിട്ട കഥാപത്രങ്ങളുമായിട്ടാണ് എത്തിയത്, ചെയ്ത സിനിമകൾ എല്ലാം വമ്പൻ ഹിറ്റുമായിരുന്നു, ചെയ്ത സിനിമകാലിൽ 100,200 കോടി സിനിമകൾ സ്വന്തം പേരിൽ ആക്കാനും താരത്തിന് കഴിഞ്ഞു.

manju-warrier--chathurmukha

പൊതുവേദികളിലും സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്.സലീല്‍ വിയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ആസിഫ് അലി നായകനായെത്തിയ കോഹിനൂറിന്‍റെ തിരക്കഥ ഒരുക്കിയത് ഇവരായിരുന്നു. സാധാരണ ഒരു പ്രേതത്തിന്റെ സിനിമ പോലെ അല്ല ഇത്, ഒളിഞ്ഞ് നിന്ന് ഭയപ്പെടുത്താറില്ല, ഞൻ ഇത് ഏറെ ആസ്വദിക്കുന്നു എന്ന് മഞ്ജു പറഞ്ഞു.

manju-warrier--chathurmukha

യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന് തുടക്കം മുതലേ ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. സിനിമയിൽ അരങ്ങു കുറിച്ച സമയത്ത് തന്നെ വളരെ നല്ല കഥാപാത്രങ്ങൾ ചെയ്യുവാൻ മഞ്ജുവിന് കഴിഞ്ഞു, പിന്നീട് വിവാഹത്തോടെ സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു, വളരെ നാളുകൾക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ ആണ് മഞ്ജു രണ്ടാമത് സിനിമയിലേക്ക് എത്തി ചേർന്നത്, എന്ത് കൊണ്ടും ഒരു ഭാഗ്യ സിനിമ തന്നെ ആയിരുന്നു മഞ്ജുവിന് അത്, പിന്നീട ചെയ്ത സിനിമലക് എല്ലാം തന്നെ വമ്പൻ ഹിറ്റായി മാറി, ഇപ്പോൾ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിൽ തിളങ്ങുകയാണ് താരം.