മഞ്ജു വാര്യറിന് ഇനി നല്ല കാലം..! സന്തോഷം പങ്കുവെച്ച് താരം!

സിനിമാ ജീവിതത്തോടൊപ്പം സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമായ നടി മഞ്ജുവാര്യറുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധ നേടുകയാണ്. തന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍ പങ്കുവെച്ചാണ് മഞ്ജുവാര്യര്‍ എത്തിയിരിക്കുന്നത്. സന്തോഷകരമായ നിമിഷങ്ങള്‍ വരുന്നു എന്നാണ് നടി ഫോട്ടോകള്‍ക്ക് ഒപ്പം അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. സമീരസനീഷാണ് താരത്തിന് ഇണങ്ങുന്ന ഈ ഔട്ട്ഫിറ്റ് തയ്യാറാക്കിയിരിക്കുന്നത്. അവര്‍ക്ക് സ്‌നേഹത്തിന്റെ ഭാഷയിലുള്ള നന്ദി മഞ്ജു അറിയിച്ചിട്ടുണ്ട്.

അതേസമയം, ബിനീഷ് ചന്ദ്രയാണ് മഞ്ജുവാര്യറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍ തന്‌റെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. ഫോട്ടോ പങ്കുവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒരു ലക്ഷത്തിനടുത്ത് ലൈക്കുകളാണ് മഞ്ജുവിന്റെ പുതിയ ഫോട്ടോകള്‍ക്ക് ലഭിച്ചിരിക്കുന്നത്. പ്രായം എന്നത് വെറും ഒരു നമ്പര്‍ ആണെന്ന് ഇവരെ കാണുമ്പോഴാണ് മനസ്സിലാകുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.

നിങ്ങളുടെ ഉള്ളിലെ സന്തോഷം നിങ്ങളുടെ മുഖത്ത് പ്രകടമാണ് മഞ്ജു എന്നും ചിലര്‍ പറയുന്നു. കുട്ടി ഏത് കോളേജിലാണ് പഠിക്കുന്നത് എന്നാണ് ഒരു ആരാധകന്‍ കമന്റായി കുറിച്ചിരിക്കുന്നത്. അതേസമയം, മറ്റൊരു വ്യക്തി ഫോട്ടോയ്ക്ക് അടിയില്‍ പങ്കുവെച്ച ഒരു കമന്റും ചര്‍ച്ചയാവുകയാണ്.

ദിലീപിന്റെ പിടിയില്‍ നിന്ന് ഇറങ്ങിയതോടെയാണ് മഞ്ജു ചേച്ചി രക്ഷപ്പെട്ടത് എന്നും ഇപ്പോഴാണ് പഴയതിലും സുന്ദരി ആയത് എന്നായിരുന്നു ഒരു വ്യക്തി

ഫോട്ടോയ്ക്ക് നല്‍കിയ കമന്റ്. അതസമയം, താരത്തിന് ഉറപ്പായും നല്ല കാലം തന്നെയാണ് വരുന്നത് എന്നും ആരാധകര്‍ ആശംസകള്‍ അറിയിച്ച് കുറിയ്ക്കുന്നുണ്ട്.

Previous article‘തല്ലുമാല’, പാട്ടും കൂത്തുമായ് ഒരാഘോഷം…! സിനിമയെ കുറിച്ച് മധുപാല്‍!
Next articleഗോപിസുന്ദറിന് എതിരെയുള്ള പരാമര്‍ശം! സപ്പോര്‍ട്ട് ചെയ്തവര്‍ക്ക് നന്ദി അറിയിച്ച് ദയ അച്ചു..!