ബീച്ചില്‍ നിന്നും ക്യാന്‍ഡിഡ് ഫോട്ടോകളുമായി നടി മഞ്ജു വാര്യര്‍!! ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മലയാള സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ പങ്കുവെയ്ക്കുന്ന ഫോട്ടോകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ അധികം ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ബീച്ചില്‍ നിന്നുള്ള ക്യാന്‍ഡിഡ് ഫോട്ടോകളുമായാണ് പ്രിയപ്പെട്ട നടി ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. റെസ്റ്റിംഗ് ബീച്ച് ഫേസ് എന്ന് കുറിച്ചാണ് താരം ഇന്‍സ്റ്റഗ്രാമില്‍ തന്റെ ക്യാന്‍ഡിഡ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഗൗതം ശങ്കര്‍ ആണ് മഞ്ജു വാര്യറിന്റെ ഏറ്റവും പുതിയ കിടിലന്‍ ചിത്രങ്ങള്‍ എടുത്ത് നല്‍കിയിരിക്കുന്നത്.

വീണ്ടും കൂള്‍ ആന്‍ഡ് സ്റ്റൈലിഷ് ലു്ക്കില്‍ എത്തിയ മഞ്ജുവിന്റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. രണ്ട് ഫോട്ടോകളാണ് നടി ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ എന്നും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.. തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി താരം പങ്കുവെയ്ക്കുന്ന ഫോട്ടോകള്‍ എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്.. പ്രായത്തെ വെല്ലുന്ന താരത്തിന്റെ സൗന്ദര്യവും ഫാഷന്‍ സെന്‍സുമാണ് അതിന് കാരണം.

മഞ്ജു വാര്യര്‍ ഏത് വേഷത്തില്‍ എത്തിയാലും അടിപൊളി ലുക്കാണ് എന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയിലേക്കുള്ള രണ്ടാം വരവിലാണ് തന്റെ പുതിയ മേക്കോവര്‍ സ്‌റ്റൈലുകളുമായി ലേഡി സൂപ്പര്‍സ്റ്റാര്‍ ആരാധകരെ ഞെട്ടിച്ചത്. ശേഷം മഞ്ജു വാര്യര്‍ പങ്കുവെയ്ക്കുന്ന ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതായി മാറി. അതേസമയം, സിനിമാ ലോകത്തും നടി, നിര്‍മ്മാതാവ് എന്നീ നിലകളിലും സജീവമാണ് മഞ്ജു വാര്യര്‍.

അതേസമയം, ആയിഷ, തുനിവ് എന്നീ ഗംഭീര സിനിമകളാണ് ഇനി താരത്തിന്റേതായി വരാനിരിക്കുന്ന സിനിമകള്‍. തുനിവില്‍ തമിഴില്‍ അജിത്തിന്റെ നായിക വേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്. സിനിമയുടെ ഡബ്ബിംഗ് എല്ലാം നടി ഇതിനോടകം തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

Nikhina