വർഷങ്ങൾക്ക് ശേഷം വീണ്ടും, ആഗ്രഹം നിറവേറിയതിന്റെ സന്തോഷത്തിൽ മഞ്ജു വാര്യർ!

മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രം ചതുർമുഖത്തിന്റെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി വ്ലോഗറും മല്ലു ട്രാവലർ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുമായ ഷക്കീർ സുബാനൊപ്പം അടുത്തിടെ മഞ്ജു ഒരു ചാറ്റ് ഷോ നടത്തിയിരുന്നു. അതിന്റെ ഭാഗമായി…

Manju Warrier new happiness

മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രം ചതുർമുഖത്തിന്റെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി വ്ലോഗറും മല്ലു ട്രാവലർ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുമായ ഷക്കീർ സുബാനൊപ്പം അടുത്തിടെ മഞ്ജു ഒരു ചാറ്റ് ഷോ നടത്തിയിരുന്നു. അതിന്റെ ഭാഗമായി കൊച്ചു നഗരത്തിൽ കൂടി ഷക്കീർ സുബാനൊപ്പം മഞ്ജു ബൈക്കിൽ സഞ്ചരിച്ചിരുന്നു. ഇതിന്റെ വീഡിയോ ഷക്കീർ തന്നെയാണ് യൂട്യൂബിൽ കൂടി പുറത്ത് വിട്ടത്. ക്യൂട്ട് ലുക്കിൽ ഹെൽമറ്റും മാസ്കും ധരിച്ച് ബൈക്കിന്റെ പിന്നിൽ ചിരിച്ചുകൊണ്ടിരിക്കുന്ന മഞ്ജു വഴിയിൽ കണ്ട പലർക്കും അത്ഭുതം ആയിരുന്നു. പലർക്കും മഞ്ജുവാണ് പിന്നിൽ ഇരിക്കുന്നത് എന്ന് മനസ്സിലായില്ല. മനസ്സിലായവർ വന്നു പരിചയപ്പെടുകയും വിശേഷങ്ങൾ തിരക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം.

വളരെ മനോഹരമായി ആളുകളോട് സംസാരിക്കുകയും കൈവീശി കാണിച്ച് മുന്നോട്ട് പോകുകയും ചെയ്ത മഞ്ജുവിനെ കണ്ടു പലരും അത്ഭുതപ്പെട്ടു. കാരണം ഒട്ടും പ്രതീക്ഷിക്കാതെ തങ്ങളുടെ ഇഷ്ടതാരത്തെ അവിചാരിതമായി കണ്ടതിന്റെ നടുക്കം ആയിരുന്നു ആളുകൾക്കും ഉണ്ടായിരുന്നത്. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് താൻ ഇത് പോലെ ബൈക്കിൽ കൊച്ചിയിൽ കൂടി യാത്ര നടത്തുന്നത് എന്നും അത് കൊണ്ട് തന്നെ ഈ യാത്ര താൻ ശരിക്കും ആസ്വദിച്ചുവെന്നും മഞ്ജു പറഞ്ഞു.

പതിനാലു വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം അതി ശക്തമായി മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ടാം തിരിച്ചു വരവിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് താരം സ്വന്തമാക്കിയിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. രണ്ടാം തിരിച്ചുവരവിൽ വലിയ നേട്ടമാണ് താരം കരസ്ഥമാക്കിയതൊക്കെയും. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടിയാണ് മഞ്ജു തിരിച്ച് മലയാള സിനിമയിലേക്ക് വന്നത്. അതിന് ശേഷം പുറത്തിറങ്ങിയ മലയാള സിനിമയിലെ തന്നെ മികച്ച ഹിറ്റുകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ചതുർമുഖം ആണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം. അടുത്തിടെ ചിത്രത്തിന്റെ പ്രസ് മീറ്റിങ്ങിന് വേണ്ടി എത്തിയ മഞ്ജുവിന്റെ ലുക്ക് കണ്ടു ആരാധകർ അത്ഭുതപെട്ടിരുന്നു. പ്രായത്തെ വെറും സംഖ്യ മാത്രമാക്കി ജീവിതത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന മഞ്ജു തന്നെയായിരുന്നു കുറച്ച് ദിവസങ്ങൾ ആയുള്ള സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.