കണ്ണാടി കൂടും കൂട്ടി.. കണ്ണെഴുതി പൊട്ടും തൊട്ട്…! മഞ്ജു വാര്യര്‍

കണ്ണാടി കൂടും കൂട്ടി.. കണ്ണെഴുതി പൊട്ടും തൊട്ട് മലയാളി സിനിമാ പ്രേമികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് മഞ്ജു വാര്യര്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്. പ്രായം കൂടുന്തോറം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഈ പറഞ്ഞത് ശരിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് മഞ്ജുവാര്യറിന്റെ പുതിയ ഫോട്ടോകള്‍. സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ വളരെ സജീവമായ താരം തന്നെയാണ് തന്റെ പുതിയ രണ്ട് ഫോട്ടോകള്‍ ആരാധകരുമായി പങ്കുവെച്ചത്.

കണ്ണാടിയില്‍ നോക്കി കണ്ണെഴുതുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ആരാധക ലക്ഷങ്ങളുടെ നായികയായ മഞ്ജു ഫോട്ടോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരാധകര്‍ ഈ ഫോട്ടോകള്‍ ഏറ്റെടുക്കുകയായിരുന്നു. ഇതിനോടകം തന്നെ നിരവധി കമന്റുകളും ലൈക്കുകളും താരത്തിന്റെ ഈ പുതിയ ഫോട്ടോകള്‍ക്ക് ലഭിച്ച് കഴിഞ്ഞു. വിനീത് മോഹന്‍ ആണ് മഞ്ജുവിന്റെ ഈ ഫോട്ടോകള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. മഞ്ജുവാര്യറിന്റെ ഫാഷന്‍ ട്രെന്‍ഡ് ആരാധകര്‍ ഉറ്റുനോക്കുന്ന മറ്റൊരു ഘടകമാണ്.

തിരിച്ചു വരവിന് ശേഷം ഒരു പുതിയ മഞ്ജുവിനെയാണ് ആരാധകര്‍ക്ക് ലഭിച്ചത്. ദിവസങ്ങള്‍ പോകുന്തോറും പ്രായം പിറകോട്ട് പോകുന്ന മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ പുതിയ ലുക്കിലും ആരാധകര്‍ അമ്പരന്ന് ഇരിക്കുകയാണ്. വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് മാറി നിന്ന താരം പത്തില്‍ അധികം വര്‍ഷം വെള്ളിത്തിരയില്‍ എത്തിയിരുന്നില്ല. പിന്നീട് ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചെത്തിയത്.

തന്റെ തിരിച്ചു വരവ് താരം അറിയിച്ചത് ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ തന്നെ അവതരിപ്പിച്ചായിരുന്നു. അഭിനേത്രി എന്നതിന് പുറമെ, നര്‍ത്തകിയും ഗായികയും ഇപ്പോള്‍ നിര്‍മ്മാതാവ് കൂടിയാണ് മഞ്ജു. പല അഭിമുഖങ്ങളിലും താരത്തിന്റെ സൗന്ദര്യ രഹസ്യം എന്താണെന്ന് ചോദിച്ചപ്പോഴെല്ലാം മനസ്സിന്റെ സമാധാനവും സന്തോഷവും തന്നെയാണ് സൗന്ദര്യം എന്നായിരുന്നു താരത്തിന്റെ മറുപടി.

Previous article‘പുഴു സാവധാനമെങ്കിലും തീര്‍ച്ചയായും നിങ്ങളുടെ ചര്‍മ്മത്തിനടിയില്‍ ഇഴഞ്ഞ് കയറും’ കുറിപ്പ്
Next articleഎന്നെന്നേക്കുമുള്ള സൗഹൃദം..! ഫോട്ടോകളുമായി അനുശ്രീ..!