‘എവിടേയ്ക്കാണ് പോകുന്നതെന്ന് അറിയില്ല, പക്ഷേ ഞാന്‍ എന്റെ പാതയിലാണ്’!! യാത്ര പറഞ്ഞിറങ്ങി മഞ്ജു വാര്യര്‍

യാത്രയ്‌ക്കൊരുങ്ങി മലയാളത്തിന്റെ ലേഡീസ് സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. പാക്ക് ചെയ്ത ബാഗും തോളിലേറ്റി യാത്ര പോകാനൊരുങ്ങുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘ഞാന്‍ എവിടേയ്ക്കാണ് പോകുന്നതെന്ന് എനിക്കറിയില്ല, പക്ഷേ ഞാന്‍ എന്റെ പാതയിലൂടെയാണ്’ എന്ന്…

യാത്രയ്‌ക്കൊരുങ്ങി മലയാളത്തിന്റെ ലേഡീസ് സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. പാക്ക് ചെയ്ത ബാഗും തോളിലേറ്റി യാത്ര പോകാനൊരുങ്ങുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘ഞാന്‍ എവിടേയ്ക്കാണ് പോകുന്നതെന്ന് എനിക്കറിയില്ല, പക്ഷേ ഞാന്‍ എന്റെ പാതയിലൂടെയാണ്’ എന്ന് കുറിച്ചാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ബാഗ് പാക്കുമായി എങ്ങോട്ടോ യാത്ര ചെയ്യാനായി കൂള്‍ ലുക്കില്‍ ഒരുങ്ങി നില്‍ക്കുന്ന മഞ്ജുവിനെയാണ് ചിത്രങ്ങളില്‍ കാണുന്നത്. മഞ്ഞ ടീ ഷര്‍ട്ടും കറുത്ത പാന്റും വെളുത്ത ഷൂവും ധരിച്ച്, തലയില്‍ തൊപ്പിയും മുഖത്ത് കണ്ണടയും വച്ച് ബാഗും തോളിലേറ്റി പോകുന്ന താരത്തിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു ചിത്രങ്ങള്‍ വളരെ വേഗം ആരാധകര്‍ക്കിടയില്‍ പ്രചരിക്കുകയാണ്.

നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ‘സന്തോഷത്തോടെ യാത്ര ചെയ്തു വരൂ’, ‘ഹാപ്പി ജേര്‍ണി’ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ എത്തുന്നത്.

രണ്ടാം വരവില്‍ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. അജിത്തിനൊപ്പം തുനിവിലാണ് മഞ്ജുവും എത്തുന്നത്. കൈ നിറയെ ചിത്രങ്ങളുമായി അഭിനയ തിരക്കിലുമാണ് ലേഡി സൂപ്പര്‍സ്റ്റാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവവുമാണ് താരം.

ദിവസങ്ങള്‍ക്ക് മുമ്പ് മഞ്ജുവാര്യര്‍ മറ്റൊരു ചിത്രവും പങ്കുവച്ചിരുന്നു. ‘ഷൂ കെട്ടാനല്ലാതെ ജീവിതത്തില്‍ ഒരിക്കലും തല കുനിക്കരുത്’ എന്ന് കുറിച്ചു കൊണ്ട് ഒരു കസേരയിലിരുന്ന് മിറര്‍ സെല്‍ഫിയാണ് പങ്കുവച്ചിരുന്നത്.

ഇതിനു പിന്നാലെ മഞ്ജു വാര്യരെ അനുകരിച്ചുകൊണ്ട് നടി ഭാവനയും ഫോട്ടോ പങ്കുവച്ചിരുന്നു. മഞ്ജു ഇരുന്ന അതേ കസേരയില്‍ ഇരുന്നു കൊണ്ടായിരുന്നു ഭാവനയുടെ സെല്‍ഫിയും.