കാണണം എന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടോ, ആരാധകരോട് ചോദ്യവുമായി മഞ്ജു! - മലയാളം ന്യൂസ് പോർട്ടൽ
Film News

കാണണം എന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടോ, ആരാധകരോട് ചോദ്യവുമായി മഞ്ജു!

manju warrier new photos

ഏവരുടെയും പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യർ.  ഇപ്പോൾ താരം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എല്ലായ്‌പ്പോഴും പൂക്കളുണ്ട് എന്ന തലക്കെട്ടോടെയാണ് തന്റെ ചെവിൽ പൂവ് വെച്ച് കൊണ്ടുള്ള തന്റെ ചിത്രം മഞ്ജു പോസ്റ്റ് ചെയ്തത്. ചിത്രം വളരെ പെട്ടന്ന് തന്നെ ആരാധക ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ ഈ ചിത്രം ഫാൻസ്‌ പേജുകളിൽ എല്ലാം വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നിരവധി പേരാണ് മഞ്ജുവിന്റെ ചിത്രത്തിന് കമെന്റുമായി എത്തിയത്.

ചേച്ചിയുടെ ചിരി തരുന്ന ആ feel ഉണ്ടല്ലോ… അത് പറഞ്ഞറിയിക്കാൻ പറ്റില്ല … ഞാൻ ഒരിക്കലും ഫാൻ ഗേൾ ഒന്നുമല്ല… ഒരു നടി എന്നതിനേക്കാൾ ഒരു വ്യക്തി എന്ന നിലയിലാണ് ചേച്ചിയെ എനിക്ക് ഏറ്റവും ഇഷ്ടം. പൊട്ടിപ്പോയ ഒരു പൂപ്പാത്രം ഒട്ടിച്ചു ചേർത്ത ശേഷവും അതിൽ മനോഹരങ്ങളായ പൂക്കൾ നിറയുന്നത് പോലെയാണ് ചേച്ചി. ഒരുപാടിഷ്ടം….എന്നെന്നും നന്മകൾ, എപ്പോഴും e സൗന്ദര്യം നിഷ്കളങ്കതയും കാത്തു സൂക്ഷിക്കണം, ഈ പൂവിനെ കാൾ ഭംഗിയാ ഞങ്ങടെ ചേച്ചിക്ക് …… ഈ പൂവിനെ കാൾ സുഗന്ധമുണ്ട് ഞങ്ങടെ ചേച്ചിക്ക്….. തോറ്റുപോകും ഈ പുഷ്പം ഞങ്ങടെ ചേച്ചിക്കും മുൻപിൽ തുടങ്ങിയ കമെന്റുകൾ ആണ് താരത്തിന്റെ ചിത്രത്തിന് ലഭിക്കുന്നത്.

പതിനാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്ത ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടി ഗംഭീര തിരിച്ച് വരവാണ് മഞ്ജു വാര്യർ നടത്തിയത്. വളരെ വലിയ സ്വീകാര്യനാം ആണ് താരത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചതും. തിരിച്ച് വരവിലും ശക്തമായ നായിക കഥാപാത്രം ആയിട്ടാണ് താരം എത്തിയത്. കുഞ്ചാക്കോ ബോബൻ ആയിരുന്നു ചിത്രത്തിലെ നായകൻ. നായിക പ്രാധാന്യമുള്ള ചിത്രം ആയിരുന്നിട്ട് കൂടി കുഞ്ചാക്കോ ബോബൻ പൂർണ്ണ മനസ്സോടെ ആയിരുന്നു ചിത്രത്തിൽ അഭിനയിച്ചായിരുന്നത്. ചിത്രം ശ്രദ്ധ നേടിയതോടെ നിരവധി ചിത്രങ്ങളിൽ ആണ് കുറഞ്ഞ സമയം മക്കോണ്ട മഞ്ജു നായികയായി അഭിനയിച്ചത്. അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് താരം എത്തിപ്പെടുകയായിരുന്നു. നായിക പ്രാധാന്യമുള്ള സിനിമകൾ ചെയ്യുന്നതിൽ പ്രായം ഒരു തടസ്സം അല്ല എന്ന് തെളിയിച്ച നടി കൂടിയാണ് മഞ്ജു വാര്യർ.

Trending

To Top