ആരും വിശ്വസിക്കരുത്, ഒടുവിൽ പ്രതികരണവുമായി മഞ്ജു വാര്യർ! - മലയാളം ന്യൂസ് പോർട്ടൽ
Film News

ആരും വിശ്വസിക്കരുത്, ഒടുവിൽ പ്രതികരണവുമായി മഞ്ജു വാര്യർ!

manju warrier new post

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഉയർന്ന കേൾക്കുന്ന ഒരു പേര് ആണ് ക്ലബ് ഹൗസ് എന്നത്. ആദ്യമൊക്കെ എന്താണ് ഈ ക്ലബ് ഹൗസ് എന്ന് ആർക്കും അറിയില്ലായിരുന്നു. എന്നാൽ ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം ഒക്കെ പോലെ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആണ് ഈ ക്ലബ് ഹൗസ് എന്നത്. നിരവധി താരങ്ങൾ ആണ് ക്ലബ് ഹൗസിലെ തങ്ങളുടെ പേരിൽ തുടങ്ങിയിരിക്കുന്ന വ്യാജ അക്കൗണ്ടുകളുടെ സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് കൊണ്ട് രംഗത്ത് വന്നത്. അതോടെയാണ് ക്ലബ് ഹൗസ് എന്താണെന്നുള്ള ചർച്ചകൾ ആരാധകർക്കിടയിലും തുടങ്ങിയത്. ടോവിനോ തോമസ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആസിഫ് അലി തുടങ്ങിയ താരങ്ങൾ എല്ലാം ഇത്തരത്തിൽ ക്ലബ് ഹൗസ് ഇലെ തങ്ങളുടെ പേരിൽ തുടങ്ങിയിരിക്കുന്ന വ്യാജ അക്കൗണ്ടുകൾക്കെതിരെ പ്രതികരണവുമായി എത്തിയിരുന്നു.

ഇപ്പോഴിതാ ഇത്തരത്തിൽ ഉള്ള വ്യാജൻമാർ നടന്മാരെ മാത്രം അല്ല ലക്‌ഷ്യം വെച്ചിരിക്കുന്നത്, നടികളെയും കൂടിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നടികളുടെ കൂട്ടത്തിൽ ആദ്യം ഇത്തരത്തിൽ തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ അക്കൗണ്ടുകൾക്കെതിരെ രംഗത്ത് വന്നിരിക്കുന്നത് മഞ്ജു വാര്യർ ആണ്. തന്റെ ഫേസ്ബുക്കിൽ കൂടിയാണ് മഞ്ജു ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്. ‘ഫേക്ക് അലേർട്ട്’ എന്ന തലകെട്ടോടു കൂടിയാണ് മഞ്ജു തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളെ കുറിച്ച് പറഞ്ഞിരിക്കുന്നത്. തന്റെ പേരിൽ തുടങ്ങിയിരിക്കുന്ന വ്യാജ അക്കൗണ്ടിന്റെ സ്ക്രീൻ ഷോട്ടും താരം പങ്കുവെച്ചിട്ടുണ്ട്.

ക്ലബ് ഹൗസിലെ വ്യാജ അക്കൗണ്ടുകൾക്ക് എതിരെ ആദ്യാമായാണ് ഒരു നടി പ്രതികരണവുമായി എത്തിയിരിക്കുന്നത്. പതിനാലു വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം അതി ശക്തമായി മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ടാം തിരിച്ചു വരവിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് താരം സ്വന്തമാക്കിയിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. രണ്ടാം തിരിച്ചുവരവിൽ വലിയ നേട്ടമാണ് താരം കരസ്ഥമാക്കിയതൊക്കെയും. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടിയാണ് മഞ്ജു തിരിച്ച് മലയാള സിനിമയിലേക്ക് വന്നത്. അതിന് ശേഷം പുറത്തിറങ്ങിയ മലയാള സിനിമയിലെ തന്നെ മികച്ച ഹിറ്റുകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ചതുർമുഖം ആണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം. അടുത്തിടെ ചിത്രത്തിന്റെ പ്രസ് മീറ്റിങ്ങിന് വേണ്ടി എത്തിയ മഞ്ജുവിന്റെ ലുക്ക് കണ്ടു ആരാധകർ അത്ഭുതപെട്ടിരുന്നു. പ്രായത്തെ വെറും സംഖ്യ മാത്രമാക്കി ജീവിതത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന മഞ്ജു തന്നെയായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.

 

 

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!