ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം ആ പടവുകൾ കയറി മഞ്ജു, അന്ന് നീളന്‍ മുടിക്കാരി ആരതി, ഇന്ന് മോഡേണായി വീഡിയോ കാണാം - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം ആ പടവുകൾ കയറി മഞ്ജു, അന്ന് നീളന്‍ മുടിക്കാരി ആരതി, ഇന്ന് മോഡേണായി വീഡിയോ കാണാം

manju-in-chathurmukham-movi

പ്രണയ വര്ണത്തിലെ ആരോ വിരൽ മീട്ടി എന്ന ഗാനം ആരും മറക്കുവാൻ സാധ്യതയില്ല, അന്ന് ‘ആരതി നായര്‍’ നടന്നു കയറിയ ഹോസ്റ്റലിലെ അതേ ഗോവണിപ്പടികളിലൂടെ നടന്ന് കയറുകയാണ് മഞ്ജു. 22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അതേ ഹോസ്റ്റലില്‍ എത്തിയിരിക്കുകയാണ്.

പുതിയ ചിത്രം ചതുര്‍മുഖത്തിനായാണ് മഞ്ജു വീണ്ടും ഈ ഹോസ്റ്റലില്‍ എത്തിയിരിക്കുന്നത്. സിബി മലയില്‍ സംവിധാനം ചെയ്ത പ്രണയവര്‍ണങ്ങള്‍ കാമ്ബസ് പ്രണയത്തിന്റെയും സൗഹൃദങ്ങളുടെയും കഥയാണ് പറഞ്ഞത്. സുരേഷ് ഗോപി, ദിവ്യ ഉണ്ണി, ബിജു മേനോന്‍ എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തിലെത്തിയിരുന്നു.ഹോറര്‍ ത്രില്ലറായാണ് പുതിയ ചിത്രം ചതുര്‍മുഖം ഒരുക്കുന്നത്. നവാഗതരായ സലില്‍-രഞ്ജിത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സണ്ണി വെയ്ന്‍ ആണ് നായകന്‍. ജിസ് ടോം മൂവീസിന്റെ ബാനറില്‍ ജിസ് തോമസ്, ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

https://www.facebook.com/theManjuWarrier/videos/176025406947807/?__xts__%5B0%5D=68.ARBui0Th8CqqBN1p8ACZ_6vgWZN_wPUUZOkdSk8YFK9-vy13Gtu7KWDcif66HERs-5Pikjqvttko9F8Lm2jhUE0Fn44CHt31NPV5mxkARZzy9Z0WjuEVLnkYRHP36u1sZ6XaCsfI7RFIggJoDGmj25-d5Jdnp8R1T-YdWfTJebqWgG2zqyvhHSBGdLkNufdooTqbmz_CoghWyQrwLFYJ5TPYQkF-S3TK6yBn3HRn1A9uakN2grQjcwusEH_KtcUwY-IGomQdTkgdQLXkQoqj-Y7Z2_adEA9v19VuEekBHgTGuJyx2HsdL6Hih_B2YerW1buvQZfPF80R8-WSeFLEIs64Xwjx7xFT8AMIKA&__tn__=-R

Trending

To Top
Don`t copy text!