‘ഫ്രണ്ട്‌സ് ലൈക്ക് ഫാമിലി’!!! പ്രിയ കൂട്ടുകാരികള്‍ ഒന്നിച്ചൊരു ഫ്രെയിമില്‍, സന്തോഷ ചിത്രവുമായി മഞ്ജുവാര്യര്‍

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യറുടെ അടുത്ത സുഹൃത്തുക്കളാണ് നടിമാരായ ഭാവനയും സംയുക്ത വര്‍മ്മയും. ദ്വീര്‍ഘനാളായുള്ള സൗഹൃദം സുപരിചിതമാണ്. മൂവരും ഇടയ്ക്കിടെ ഒത്തുകൂടാറുണ്ട്, സന്തോഷ നിമിഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക്…

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യറുടെ അടുത്ത സുഹൃത്തുക്കളാണ് നടിമാരായ ഭാവനയും സംയുക്ത വര്‍മ്മയും. ദ്വീര്‍ഘനാളായുള്ള സൗഹൃദം സുപരിചിതമാണ്. മൂവരും ഇടയ്ക്കിടെ ഒത്തുകൂടാറുണ്ട്, സന്തോഷ നിമിഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം പ്രിയ താരങ്ങള്‍ ഒന്നിച്ചൊരു ഫ്രെയിമില്‍ എത്തിയിരിക്കുകയാണ്. മഞ്ജു വാര്യര്‍ ആണ് പ്രിയ കൂട്ടുകാരികള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്.

‘ഫ്രണ്ട്‌സ് ലൈക്ക് ഫാമിലി’ (സുഹൃത്തുക്കള്‍ കുടുംബം പോലെ) എന്ന് പറഞ്ഞാണ് മഞ്ജു പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. ഈ സൗഹൃദം എന്നും നിലനില്‍ക്കട്ടെ എന്ന കമന്റുകളാണ് നിറയുന്നത്.

കഴിഞ്ഞ ദിവസമാണ് മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളായെത്തിയ വെള്ളരി പട്ടണം റിലീസായത്. ഹാസ്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തിലൊരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നത്.

മഞ്ജു വാര്യര്‍ കെപി സുനന്ദയായും സൗബിന്‍ ഷാഹിര്‍ സഹോദരനായ കെ പി സുരേഷ് ആയിട്ടാണ് ചിത്രത്തിലെത്തുന്നത്. മഹേഷ് വെട്ടിയാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും മഹേഷും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്.