മലയാളം ന്യൂസ് പോർട്ടൽ
Film News

ഇതിൽക്കൂടുതലൊന്നും ആരിൽനിന്നും പ്രതിക്ഷിക്കാനില്ലന്ന് അന്ന് കരുതി !! പക്ഷെ ഇപ്പോഴത്തെ അവസ്ഥ പ്രതീക്ഷകൾക്കും അപ്പുറമാണ്

manju-warrier

കൊറോണ കാലത്ത് ജനങ്ങൾക്ക് വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ച് പൊരുതുകയാണ് നമ്മുടെ സർക്കാർ. ഇതുപോലെ തന്നെ ആയിരുന്നു പ്രളയ കാലത്തും അന്ന് എല്ലാം മറന്നു സഹായത്തിനായി നിരവധി പേര് രംഗത്ത് എത്തിയിരുന്നു. അന്നെല്ലാം കരുതിയതു ഇതിൽക്കൂടുതലൊന്നും ആരിൽനിന്നും പ്രതിക്ഷിക്കാനില്ല എന്നാണ്. എന്നാൽ ഇപ്പോൾ മനസ്സിലാകുന്നതു നമ്മുടെ ആളുകളുടെ സമർപ്പണത്തിനു അതിരുകളില്ല എന്നാണ്,  ലേഡി സൂപ്പർസ്റ്റാർ മഞ്ജു പറയുന്നത്.

ഈ ദുരിത കാളളത്ത് നമ്മുടെ കൂടെ നിന്ന് നമ്മളെ സഹായിക്കുന്ന ഇവർ എല്ലാം ദൈവത്തിനു തുല്ല്യമാണ്. തു തീർത്താൽ തീരാത്ത കടമാണ്.മഞ്ജു പങ്കു വെച്ചിരിക്കുന്ന കുറിപ്പ് ഇങ്ങനെ.

manju-warrier-bollywoodപ്രളയ കാലത്തു എല്ലാം മറന്നു ജോലി ചെയ്ത എത്രോ പേരെ കണ്ടിരുന്നു. അന്നെല്ലാം കരുതിയതു ഇതിൽക്കൂടുതലൊന്നും ആരിൽനിന്നും പ്രതിക്ഷിക്കാനില്ല എന്നാണ്. എന്നാൽ ഇപ്പോൾ മനസ്സിലാകുന്നതു നമ്മുടെ ആളുകളുടെ സമർപ്പണത്തിനു അതിരുകളില്ല എന്നാണ്. രോഗം പ്രതിരോധിക്കാനായി നാമെല്ലാം വീടിനകത്താണ്. എന്നാൽ രോഗികളെ അതിഥികളെപ്പോലെ വിളിച്ചു വ

രുത്തി സ്വീകരിച്ചു സ്വാന്ത്വനിപ്പിക്കുന്നവർ ദിവസങ്ങളായി പുറത്തുതന്നെയാണ്. രോഗത്തിനു നടുവിൽ.ഒരു നഴ്സ് പറഞ്ഞതു 28 കിലൊമീറ്റർ സ്കൂട്ടർ ഓടിച്ചാണു ജോലിക്കു പോകുന്നതെന്നാണ്.

എത്ര ദിവസമാണു ഡ്യൂട്ടിയെന്നു പറയാനാകില്ല. കുട്ടികളെയും വീട്ടുകാരെയുമെല്ലാം മറ്റൊരു വീട്ടിൽ താമസിപ്പിച്ചിരിക്കുന്നു. വന്നു സ്വയം പാകം ചെയ്തു കിടന്നുറങ്ങി പിറ്റേ ദിവസം എഴുനേറ്റു പോകുന്നു. ഡോകട്ർമാരുടെയും ഫാർമസിയിലുള്ളവരുടെയും ഡ്രൈവർമാരുടെയുമെല്ലാം അവസ്ഥ ഇതുതന്നെയാകും.ഞാൻ ഹിമാലയത്തിലെ മഞ്ഞിടിച്ചിലിൽ പെട്ടുപോയിട്ടുണ്ട്. അവിടെ ജീവൻ പണയംവച്ചു രക്ഷാപ്രവർത്തനം നടത്തുന്നവരെക്കുറിച്ചു കേട്ടിരുന്നു. അവർക്കെല്ലാമുള്ള പ്രതീക്ഷ ഇന്നോ നാളെയെ മറ്റന്നാളോ അവസാനിക്കുമെന്നതാണ്.

manju-warrier--chathurmukha

എന്നാൽ ഇപ്പോൾ രോഗികളെ പരിചരിക്കുന്ന ആർക്കും ഇതെന്ന് അവാസാനിക്കുമെന്നറിയില്ല. രാവും പകലും അറിയാതെ അവർ ജോലി ചെയ്യുന്നു.വിദേശത്തെ ആശുപത്രികളിൽ കോണിച്ചുവട്ടിലും അലമാരത്തട്ടിലുമെല്ലാം ഉറങ്ങുന്ന ആരോഗ്യ പ്രവർത്തകരുടെ വിഡോയോ കണ്ടു. മാസ്കുവച്ചു തടിച്ചു മുറിഞ്ഞ പലരുടെയും മുഖം കണ്ടു. നമ്മുടെ ആശുപത്രികളിൽജോലി ചെയ്യുന്നവരും രാത്രി എല്ലാം മറന്നു സ്വന്തം വീടിന്റെയും വേണ്ടപ്പെട്ടവരുടെയും സുരക്ഷയിൽ ഉറങ്ങിയിട്ടു നാളുകളായിക്കാണും.അരിയും ചുമുന്നു കാടു കയറി പ്രായമായൊരു സ്ത്രീക്കു അരി എത്തിച്ചുകൊടുക്കുന്ന പൊലീസുകാരുടെ വിഡിയൊ കണ്ടു.

സ്വന്തം അമ്മയ്ക്കു കൊടുക്കുന്ന വാത്സല്യത്തോടെയാണവർ അരി സമ്മാനിക്കുന്നത്. ഇപ്പോൾ ഒരാൾക്കുപോലും പൊലീസിനെ പേടിയില്ല. അവർ രക്ഷകർ മാത്രമായിരിക്കുന്നു. റോഡരികിൽ ഉറങ്ങുന്ന പ്രായമായ ഒരാൾക്കു സ്വന്തം പൊതിച്ചോറു നൽകുന്ന പൊലീസുകാർക്കു വേണ്ടി ഈ നാടുമുഴുവൻ സല്യൂട്ട് ചെയ്യും.ആരും പട്ടിണി കിടക്കില്ലെന്നൊരു സർക്കാർ പറയുമ്പോൾ അതുണ്ടാക്കുന്ന ധൈര്യം ചെറുതല്ല. നമ്മുടെ വീട്ടിലെ ഭക്ഷണം ആർക്കെല്ലാം പകുത്തുകൊടുക്കണമെന്നു നാം ആലോചിക്കുന്നത് അപ്പോഴാണ്. ഫ്ളാറ്റ് മുറികളിൽ അടയ്ക്കപ്പെട്ടു സ്വന്തം ലോകം തീർത്തിരുന്ന പലരും പറഞ്ഞു, അയൽവാസിയെ കണ്ടതു സംസാരിച്ചതും ഈ ദിവസങ്ങളിലാണെന്ന്.

പരസ്പരം പങ്കുവയ്ക്കുന്ന ഭക്ഷണത്തിൽ സ്വാദു മാത്രമല്ല കരുതലും സ്നേഹവുമുണ്ടെന്നു മനസ്സിലായതും ഇപ്പോഴാണ്. ഇത്തരം എത്രയോ സ്നേഹ സന്ദേശങ്ങളും എനിക്കു കിട്ടുന്നു. ഈ ദുരിതകാലത്തു നമുക്കു തുണയായി നിൽക്കുന്ന ഓരോരുത്തർക്കും വേണ്ടതു നമ്മുടെ കരുതലാണ്. വഴിയിൽ നിൽക്കുന്നൊരു പൊലീസുകാരൻ എത്രയോ ദിവസമായി അവിടെ വെയിലത്തും രാത്രിയിലുമെല്ലാം നിൽക്കുകയാണെന്നു നമുക്കോർക്കാം.

Related posts

പിറന്നാൾ ദിനത്തിൽ മഞ്ജുവിന് ആശംസകളുമായി എത്തി മീനാക്ഷി, കണ്ണ് നിറഞ്ഞ് താരം

WebDesk4

ജനങ്ങൾക്ക് 10,000 രൂപ പെൻഷൻ കൊടുത്താൽ പൊള്ളുന്നത് ഇവർക്ക്

WebDesk4

ദിലീപ് കാവ്യയെ വിവാഹം ചെയ്‌തതും മകൾ ഉപേക്ഷിച്ച് പോയതും എന്നെ ബാധിച്ചിട്ടില്ല !! മഞ്ജു

WebDesk4

“മഞ്ജു ചേച്ചിക്കൊപ്പം ഒരു സിനിമ മുഴുവന്‍” പടച്ചോനെ മിന്നിച്ചേക്കണേ!

Main Desk

കേരളം വിടാൻ സ്വപ്നയെ സഹായിച്ചത് പോലീസ് അസോസിയേഷൻ തിരുവനതപുരം ജില്ലാ നേതാവ് !! ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

WebDesk4

സിബിഎസ്ഇ റിക്രൂട്ട്മെന്റ് 2019-2020-357 ജൂനിയർ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, വിവിധ ഒഴിവുകൾ.

Webadmin

മല ചവിട്ടാൻ പമ്പയിൽ എത്തിയ 10 യുവതികളെ പ്രായം നോക്കി പറഞ്ഞയച്ചു….

WebDesk4

അമിതാഭ് ബച്ചന്റെയും ഭാര്യയുടെയും നടുവിൽ മഞ്ജു, വൈറൽ ആയി ചിത്രങ്ങൾ

WebDesk4

എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും നമ്മളെ സ്വാധീനിക്കുന്ന ഒരു വ്യക്തി; തന്റെ ജീവിതത്തിലെ ആ വ്യക്തിയുടെ പേര് പറഞ്ഞു മഞ്ജു

WebDesk4

ഇനി മുതൽ പ്ലാസ്റ്റിക് കവറുകളിൽ പാലും വെള്ളവും ഇല്ല, പുതുവർഷത്തിൽ കേരളം സിംഗിൾ യൂസ് പ്ലാസ്റ്റിക് നിരോധിച്ചു

WebDesk4

എന്നെ മാനസികമായി ഒന്നും തന്നെ തളർത്തിയിട്ടില്ല; ഞാൻ വളരെ അധികം സന്തോഷവതിയാണ് – മഞ്ജു

WebDesk4

സ്വപ്നയാണെന്ന് കരുതി വ്യാജ ഫോട്ടോ പ്രചരിപ്പിച്ചു; ഫോട്ടോ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിക്കൊരുങ്ങി യുവതി

WebDesk4