കിടുക്കന്‍ ചിത്രവും ക്യാപ്ഷനും പങ്ക് വച്ച് മഞ്ജുവാര്യര്‍- ഓ..കമ്പൂഷനായല്ലോയെന്ന് ആരാധകര്‍

നീണ്ട പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യരുടെ തിരിച്ച് വരവ്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്. വൈറ്റ് ടോപും…

നീണ്ട പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യരുടെ തിരിച്ച് വരവ്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്.
വൈറ്റ് ടോപും ബ്ലാക്ക് സ്‌കേര്‍ട്ടും അറിഞ്ഞുകൊണ്ട് ഒരു പൊതുവേദിയില്‍ മഞ്ജു എത്തിയിരുന്നു. നിമിഷനേരം കൊണ്ടാണ് ഈ താരത്തിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തത്. പിന്നീട് കൊച്ചുകുട്ടികള്‍ വരെ ഈ വേഷം അനുകരിക്കാന്‍ തുടങ്ങി .

ഇതിനു ശേഷം നിരവധി മഞ്ജു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ ഒരു വേദിയില്‍ നിന്ന് മഞ്ജു പ്രസംഗിക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യല്‍മീഡിയയില്‍ പങ്ക് വച്ചത്.
എന്നാല്‍ ഈ ഫോട്ടോയ്ക്ക് മഞ്ജു നല്‍കിയ ക്യാപ്ഷന്‍ ആണ് ആരാധകരെ കണ്‍ഫ്യൂഷനില്‍ ആക്കുന്നത്. നിങ്ങള്‍ പറഞ്ഞ വാക്കുകള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ കാണാനായാല്‍ നിങ്ങള്‍ ഇപ്പോഴും സുന്ദരിയായിരിക്കുമോ? എന്നാണ് ഫോട്ടോയ്ക്കൊപ്പം താരം കുറിച്ചത്. ഇവിടെ നടി എന്താണ് ഉദ്ദേശിച്ചതെന്ന് ആരാധകര്‍ക്ക് ഒരു പിടിയും ഇല്ല. പലരും വന്ന് പല കമന്റുകള്‍ കുറിച്ചിട്ടു പോകുന്നു.

സാധാരണ കമന്റുകള്‍ വന്നാല്‍ നടി മഞ്ജു മറുപടി കൊടുക്കാറില്ല. ഇവിടെയും അങ്ങനെ തന്നെയാണ് ഒടുവില്‍ ആരാധകര്‍ തന്നെ പരസ്പരം കമന്റുകള്‍ക്ക് മറുപടി കൊടുക്കുന്ന അവസ്ഥയാണ് നിലവില്‍. എന്തായാലും ചിത്രത്തിന് താഴെ രസകരമായ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.