ഊഷ്മളമായ ആലിംഗനങ്ങളില്‍ ഒന്നെന്ന് ശോഭന, വിലമതിക്കാനാവാത്തതെന്ന് മഞ്ജു- വൈറലായി ചിത്രം

മലയാളികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രണ്ട് അഭിനേത്രിമാരാണ് ശോഭനയും മഞ്ജു വാര്യരും. ഇരുവരുടേയും ഒരുമിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ ആരാധകരേറ്റെടുത്തിരിക്കുന്നത്. മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശോഭനയാണ് ആദ്യം രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാമിലാണ് ശോഭന ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.…

മലയാളികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രണ്ട് അഭിനേത്രിമാരാണ് ശോഭനയും മഞ്ജു വാര്യരും. ഇരുവരുടേയും ഒരുമിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ ആരാധകരേറ്റെടുത്തിരിക്കുന്നത്. മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശോഭനയാണ് ആദ്യം രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാമിലാണ് ശോഭന ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/CZW0wEVv1wK/?utm_source=ig_embed&ig_rid=129b8287-f252-4981-97d6-73eb5fb588a7

”എനിക്ക് ലഭിച്ച ഏറ്റവും മനോഹരമായ ആലിംഗനങ്ങളിലൊന്ന്,” എന്ന കമന്റോട് കൂടിയാണ് ശോഭന ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. പിന്നാലെ മഞ്ജു വാര്യരും ചിത്രം പങ്കുവച്ചു. വിലമതിക്കാനാകത്തത് എന്ന ക്യാപഷനോടെയാണ് ശോഭന ഷെയര്‍ ചെയ്ത ചിത്രം മഞ്ജു പങ്കുവച്ചത്. ഇരുവരുടേയും പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. സൂപ്പര്‍സ്റ്റാറുകള്‍, ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയിമില്‍, അതിപ്രഗത്ഭരായ രണ്ട് സുന്ദരികള്‍, മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍സ് തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.

https://www.facebook.com/theManjuWarrier/posts/510606960421807

ഒരിടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘തിര’ എന്ന ചിത്രത്തിലൂടെയാണ് ശോഭന അഭിനയ രംഗത്തേക്ക് മടങ്ങി വരുന്നത്. അതിന് ശേഷം ദുല്‍ഖര്‍ നിര്‍മ്മിച്ച ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലും പ്രധാന വേഷം ചെയ്തു. അതേസമയം ശോഭന അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയ വഴി നൃത്തത്തിന്റെ വിശേഷങ്ങളും വീഡിയോകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. നിരവധി ആരാധകരും സോഷ്യല്‍ മീഡിയില്‍ ശോഭനയ്ക്കുണ്ട്. അഭിനയത്തില്‍ സജീവമായിരിക്കുന്ന മഞ്ജുവും സോഷ്യല്‍മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.