കല്യാണി അവിടെയുള്ള ഭാവം പോലുമില്ല; മഞ്ജുവിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ !

മലയാളികളുടെ എക്കാലത്തെയും പ്രിയതാരമാണ് മഞ്ജു വാര്യർ. വർഷം കൂടുംതോറും പ്രായം പിറകിലേക്ക് പോകുന്ന അപൂർവം വ്യക്തിത്വങ്ങളിൽ ഒരാളാണ് മഞ്ജുവും. നീണ്ട 14 വർഷത്തിന് ശേഷം മഞ്ജു വീണ്ടും അഭിനയ രംഗത്തേയ്ക്ക് എത്തിയത്. ആ തിരിച്ചുവരവ്…

മലയാളികളുടെ എക്കാലത്തെയും പ്രിയതാരമാണ് മഞ്ജു വാര്യർ. വർഷം കൂടുംതോറും പ്രായം പിറകിലേക്ക് പോകുന്ന അപൂർവം വ്യക്തിത്വങ്ങളിൽ ഒരാളാണ് മഞ്ജുവും. നീണ്ട 14 വർഷത്തിന് ശേഷം മഞ്ജു വീണ്ടും അഭിനയ രംഗത്തേയ്ക്ക് എത്തിയത്. ആ തിരിച്ചുവരവ് വെറുതെയായില്ല എന്ന് താരം കാണിച്ച് തരികയും ചെയ്തു. നായകനില്ലാതെയും മലയാളത്തിൽ സിനിമകൾ വിജയിപ്പിയ്ക്കുന്ന നായികയായി മഞ്ജു വളർന്നു. ഒപ്പം തന്നെ സമൂഹമാദ്യമങ്ങളിലൂടെ ആരാധക മനസ്സിൽ ഇടം നേടുകയും ചെയ്തു. തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെയും മേക്കോവറുകളിലൂടെയും എല്ലാം താരം ആരാധകരെ കയ്യിൽ എടുത്തിരിയ്ക്കുകയാണ്. ഇന്നിപ്പോൾ അത്തരത്തിൽ താരം പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് വൈറൽ ആയിരിയ്ക്കുന്നത്. കല്യാണി പ്രിയദർശനൊപ്പമുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചത്. സർവ്വാഭരണ വിഭൂഷിതയായി ആണ് കല്യാണി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. മഞ്ജു ആകട്ടെ, പീച്ച് നിറത്തിലുള്ള സാരി ഉടുത്ത് സിമ്പിൾ ലുക്കിലാണ്. ഒരു ജൂവലറിയുടെ പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ എടുത്തതാണ് ചിത്രം. എന്നാൽ ആരാധകരുടെ കണ്ണ് മുഴുവൻ മഞ്ജുവിലാണ് ഉടക്കിയിരിയ്ക്കുന്നത്. കല്യാണി അവിടെ ഉണ്ടെന്ന ഭാവം പോലുമില്ല. അക്കാര്യം കമന്റ് സെക്ഷനിൽ ആരാധകർ പറയുകയും ചെയ്യുന്നുണ്ട്. മഞ്ജു ഉള്ളപ്പോൾ കല്യാണിയെ നോക്കാൻ സാധിയ്ക്കുന്നില്ലെന്ന്. ഒപ്പം തന്നെ മഞ്ജുവിനെ പോലെയുള്ളവർ ഇത്തരം പാരസായ ചിത്രങ്ങളിൽ അഭിനയിക്കരുതെന്ന ഒരു അപേക്ഷയും ഉയരുന്നുണ്ട്. കാരണം വിവാഹത്തിന് സ്വർണം ഇല്ലാതെ പറ്റില്ല എന്ന രീതിയിലുള്ള ഒരു മെസ്സേജ് ആണ് ഇത്തരം പരസ്യ ചിത്രങ്ങൾ നൽകുക എന്നാണ് അവർ വ്യക്തമാക്കിയിരിയ്ക്കുന്നത്.