ബന്ധുക്കളും സമൂഹവും എല്ലാം എന്റെ ആ ആഗ്രഹത്തിന് എതിരായിരുന്നു!

സമ്മർ ഇൻ ബത്ലെഹേമിലെ അപർണയെ എല്ലാവര്ക്കും പരിചിതമാണ്, അഞ്ചു നായികമാരിൽ ഒരാളായി എത്തിയ മഞ്ജുള മികച്ച അഭിനയം ആയിരുന്നു കാഴ്ച വെച്ചത്. തെലുങ്ക് നടിയാണ് മഞ്ജുള, തെലുങ്ക് നടനും നിര്‍മ്മാതാവും സംവിധായകനുമൊക്കെയായ കൃഷ്ണയുടെ മകളും…

സമ്മർ ഇൻ ബത്ലെഹേമിലെ അപർണയെ എല്ലാവര്ക്കും പരിചിതമാണ്, അഞ്ചു നായികമാരിൽ ഒരാളായി എത്തിയ മഞ്ജുള മികച്ച അഭിനയം ആയിരുന്നു കാഴ്ച വെച്ചത്. തെലുങ്ക് നടിയാണ് മഞ്ജുള, തെലുങ്ക് നടനും നിര്‍മ്മാതാവും സംവിധായകനുമൊക്കെയായ കൃഷ്ണയുടെ മകളും തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ സഹോദരിയുമാണ്. മഞ്ജുളയുടെ ആദ്യ ചിത്രം കൂടിയായിരുന്നു സമ്മര്‍ ഇന്‍ ബത്‌ലഹേം. പിന്നീട് മലയാളത്തില്‍ താരം എത്തിയിട്ടില്ലെങ്കിലും ചില ചിത്രങ്ങളില്‍ തെലുങ്കില്‍ അഭിനയിച്ചിരുന്നു. അഭിനയിക്കുന്നില്ലെങ്കിലും സംവിധാനവും നിര്‍മ്മാണവുമൊക്കെയായിട്ടാണ് മഞ്ജുളയുടെ ജീവിതം ഇന്ന് മുന്നോട്ട് പോകുന്നത്. ആദ്യ ചിത്രം സമ്മർ ഇൻ ബെത്ലഹേമിൽ മികച്ച അഭിനയം കൊണ്ട് തന്നെ താരം പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു.

ഇപ്പോൾ തന്റെ സിനിമ ജീവിതത്തെ കുറിച്ചും നടക്കാതെ പോയ തന്റെ ആഗ്രഹങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ് മഞ്ജുള. മലയാളം കൂടാതെ തമിഴിലും തെലുങ്കിലും അഞ്ചു ചിത്രങ്ങളിൽ കൂടി ഞാൻ അഭിനയിച്ചിരുന്നു. എന്നാൽ നായികയായി സിനിമയിൽ അഭിനയിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ ഒരു സൂപ്പർസ്റ്റാറിന്റെ മകൾ മറ്റ് താരങ്ങൾക്കൊപ്പം റൊമാൻസ് ചെയ്യുന്നത് ആരാധകർക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യം ആയിരുന്നു. ഞാൻ നായികയായി അഭിനയിക്കുന്നതിൽ എന്റെ കുടുംബത്തിന് പോലും താൽപ്പര്യം ഇല്ലായിരുന്നു. അവരിൽ നിന്നും എനിക്ക് പിന്തുണ ലഭിച്ചില്ല. അവര്‍ക്കു മാത്രമല്ല എന്റെ ബന്ധുക്കളും സമൂഹവുമൊക്കെ അതിനെതിരായിരുന്നു.

എന്റെ സ്വപ്നങ്ങൾക്ക് പിന്തുണ ലഭിക്കാതിരുന്നത് കൊണ്ട് തന്നെ ചെറിയ പ്രായത്തിൽ തന്നെ ഞാൻ വിഷാദ രോഗത്തിന് അടിമപ്പെട്ടിരുന്നു. എന്നാൽ നിരന്തരമായ മെഡിറ്റേഷനുകൾ ഒക്കെ ചെയ്താണ് വീണ്ടും പഴയ അവസ്ഥയിലേക്ക് എത്തിയത് എന്നും താരം പറഞ്ഞു. ഇത്രയും നാളും കൃഷ്ണയുടെ മകള്‍, മഹേഷ് ബാബുവിന്റെ സഹോദരി, ദേശീയ പുരസ്‌കാര ജേതാവ് എന്ന നിലയിലൊക്കെയാണ് താന്‍ അറിയപ്പെട്ടിരുന്നത്. അവയെല്ലാം സന്തോഷപ്പിക്കുന്നുണ്ടെങ്കിലും അതിലുപരിയായി് തന്റേതായ ഇടമുണ്ടെന്നു പറയുകയാണ് മഞ്ജുള.