Film News

എന്റെ സ്വപ്‌നങ്ങൾ ഇല്ലാതാക്കിയത് അവരാണ്; ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിച്ച തന്റെ ജീവിതം നശിക്കാനുള്ള കാരണം വ്യക്തമാക്കി മഞ്ജുള

manjula

സമ്മർ ഇൻ ബത്ലെഹേമിലെ അപർണയെ എല്ലാവര്ക്കും പരിചിതമാണ്, അഞ്ചു നായികമാരിൽ ഒരാളായി എത്തിയ മഞ്ജുള മികച്ച അഭിനയം ആയിരുന്നു കാഴ്ച വെച്ചത്. തെലുങ്ക് നടിയാണ് മഞ്ജുള, തെലുങ്ക് നടനും നിര്‍മ്മാതാവും സംവിധായകനുമൊക്കെയായ കൃഷ്ണയുടെ മകളും തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ സഹോദരിയുമാണ് മഞ്ജുള. മഞ്ജുളയുടെ ആദ്യ ചിത്രം കൂടിയായിരുന്നു സമ്മര്‍ ഇന്‍ ബത്‌ലഹേം. പിന്നീട് മലയാളത്തില്‍ താരം എത്തിയിട്ടില്ലെങ്കിലും ചില ചിത്രങ്ങളില്‍ തെലുങ്കില്‍ അഭിനയിച്ചിരുന്നു. അഭിനയിക്കുന്നില്ലെങ്കിലും സംവിധാനവും നിര്‍മ്മാണവുമൊക്കെയായിട്ടാണ് മഞ്ജുളയുടെ ജീവിതം. ഇപ്പോള്‍ നടിയുടെ ചില തുറന്നുപറച്ചിലുകളാണ് ശ്രദ്ധനേടുന്നത്.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മഞ്ജുള ഇതുവരെ പറയാത്ത രഹസ്യങ്ങള്‍ പങ്കുവെക്കുന്നത്. അഭിനയം എന്റെ പാഷനായിരുന്നു. സിനിമാ കുടുംബം ആയതുകൊണ്ടുതന്നെ തനിക്കും ആ വഴി തിരഞ്ഞെടുക്കണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാല്‍ കുടുംബവും സുഹൃത്തുക്കളുമൊക്കെ അതിനെതിരായിരുന്നുവെന്നും മഞ്ജുള പറയുന്നു. ഒരു നടിയാകണമെന്നതായിരുന്നു എന്റെ സ്വപ്നം. എന്നാല്‍ എന്റെ അച്ഛന്റെ ആരാധകര്‍ക്ക് അതിഷ്ടമായിരുന്നില്ല, കാരണം അവര്‍ ഏറെ ബഹുമാനിക്കുന്ന താരത്തിന്റെ മകള്‍ മറ്റു ഹീറോകള്‍ക്കൊപ്പം റൊമാന്‍സ് ചെയ്തു നടക്കുന്നത് അവര്ക്ക് സ്വീകാര്യമായിരുന്നില്ല. അവര്‍ക്കു മാത്രമല്ല എന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും സമൂഹവുമൊക്കെ അതിനെതിരായിരുന്നു. ആരും ഞാന്‍ ഒരു നടിയാവുന്നത് സ്വീകരിക്കാന് തയ്യാറായില്ല. ഞാന്‍ ഇരയാക്കപ്പെട്ടതുപോലെയാണ് എനിക്കു തോന്നിയത്. മഞ്ജുള പറയുന്നു. സ്വപ്‌നങ്ങള്‍ തകര്‍ക്കപ്പെട്ടതോടെ ചെറിയ പ്രായത്തിലേ വിഷാദരോഗത്തിലേക്കു താരം കൂപ്പുകുത്തി.

തുടര്‍ന്ന് മെഡിറ്റേഷനാണ് തന്നെ അതില്‍ നിന്നും മറികടക്കാന്‍ സഹായിച്ചതെന്നും മഞ്ജുള വ്യക്തമാക്കുന്നു. ഇരുപതു വര്‍ഷത്തോളം മെഡിറ്റേറ്റ് ചെയ്തു. ഇതുവരെ നോക്കിയാല്‍ പതിനായിരം മണിക്കൂറുകളൊക്കെ പൂര്‍്ത്തീകരിച്ചു. ജീവിതത്തിലെ മുപ്പതു വര്‍ഷവും വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞത്. ആ യാത്രയില്‍ നിരവധി ഗുരുക്കളെ കണ്ടുമുട്ടി, അവര്‍ ജീവിതത്തിന്റെ വലിയ സത്യം എന്താണെന്നു പഠിപ്പിച്ചു. ഇത്രയും നാളും കൃഷ്ണയുടെ മകള്‍, മഹേഷ് ബാബുവിന്റെ സഹോദരി, ദേശീയ പുരസ്‌കാര ജേതാവ് എന്ന നിലയിലൊക്കെയാണ് താന്‍ അറിയപ്പെട്ടിരുന്നത്. അവയെല്ലാം സന്തോഷപ്പിക്കുന്നുണ്ടെങ്കിലും അതിലുപരിയായി് തന്റേതായ ഇടമുണ്ടെന്നു പറയുകയാണ് മഞ്ജുള. നടനും നിര്‍മ്മാതാവുമായ സ്വരൂപ് സഞ്ജയ് ആണ് അപര്‍ണയുടെ ഭര്‍ത്താവ്. അഭിനയിക്കുന്നില്ലെങ്കിലും സംവിധാനവും നിര്‍മ്മാണവുമൊക്കെയായി സജീവമാണ് മഞ്ജുളയും. ഒരു മകളാണ് ദമ്ബതികള്‍ക്കുള്ളത്.

Trending

To Top
Don`t copy text!