‘മഞ്ഞുമ്മേൽ ബോയ്‌സ്’ സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്നു

ജാൻ.ഇ.മാൻ എന്ന സിനിമയുടെ വൻ വിജയത്തിന് ശേഷം സംവിധായകൻ ചിദംബരം അടുത്ത ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്. മഞ്ഞുമ്മേൽ ബോയ്‌സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്ന്. ചിത്രത്തിൽ സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ ഇരുവരും കുമ്പളങ്ങി നൈറ്റ്സ്, പറവ, ഭീഷ്മ പർവ്വം തുടങ്ങിയ സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

സിനിമയിലെ പ്രധാന കഥാപാത്രമായ സൗബിൻ തന്നെയാണെന്നാണ് സിനിമ നിർമ്മിക്കുന്നത് എന്ന വാർത്തയും വരുന്നുന്നുണ്ട്. ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ഷൈജു ഖാലിദ് നിർവഹിക്കും. പ്രൊഡക്ഷൻ ഡിസൈൻ അജയൻ ചാലിശ്ശേരി നിർവഹിക്കും.


ചിദംബരത്തിന്റെ ആദ്യ ചിത്രമായ ജാൻ.ഇ.മാൻ ബോക്സ് ഓഫീസിൽ സർപ്രൈസ് ഹിറ്റായി മാറിയിരുന്നു. ബേസിൽ ജോസഫ്, ബാലു വർഗീസ്, ലാൽ, അർജുൻ അശോകൻ, ഗണപതി എന്നിവരാണ് ഈ സിനിമയിൽ അഭിനയിച്ചത്. അതേ സമയം ജിന്നാണ് സൗബിൻ ഷാഹിറിന്റെ ഒടുവിൽ ഇറങ്ങിയ സിനിമ. സിദ്ധാർത്ഥ് ഭരതനാണ് ജിന്ന് സംവിധാനം ചെയ്തത്. ജിന്നിന് രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം

Aiswarya Aishu