മഞ്ജുവിനോട് ദിലീപിന്റെ അമ്മ വളരെ ക്രൂരമായായി പെരുമാറി, അനുജൻ അനൂപും അയാളുടെ ഭാര്യയുമാണ് അല്പമെങ്കിലും…നിർണ്ണായക വെളിപ്പെടുത്തൽ

സോഷ്യല്‍ മീഡിയ നിറയെ ദിലീപ്- മഞ്ജു വാര്യര്‍ വിവാഹ ബന്ധമാണ് ഇപ്പോള്‍ ചര്‍ച്ച. സാഹചര്യം അനുസരിച്ച് അണിയറ കഥകളുമായി ഇവരുമായി ബന്ധമുള്ള പലരും എത്തുന്നതോടെ വേദി കൊഴുക്കുന്നുമുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ ദിലീപിതിരെ ഭാഗ്യലക്ഷ്മി ഒരു ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ വെളിപ്പെടുത്തല്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിച്ചിരിക്കുകയാണ്.

ദിലീപ് കാവ്യ ബന്ധം എന്നു തുടങ്ങി എന്നതിനെ കുറിച്ചും അത് മഞ്ജു അറിഞ്ഞതിനെ കുറിച്ചുമൊക്കെയാണ് ഭാഗ്യലക്ഷ്മി പറയുന്നത്. മഞ്ജു വാര്യയര്‍ മീനാക്ഷിയെ പ്രസവിച്ച് രണ്ട് മാസം തികയും മുമ്പ് തന്നെ കാവ്യയും ദിലീപും ബന്ധമുണ്ടായിരുന്നത്രേ.

ഇക്കാര്യം മഞ്ജു നേരിട്ട് തന്നോട് കരഞ്ഞ് പറഞ്ഞതായി കേരളാ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഉപദേശക സമിതി അംഗം ലിബര്‍ട്ടി വെളിപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസ് വീണ്ടും സജീവമാകുമ്പോഴായിരുന്നു ലിബര്‍ട്ടി ബഷീറിന്റെ ഈ വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയം.

kifa-responds-to-manju-warrier-video-regarding-forest-conservation

പതിനാല് വര്‍ഷക്കാലം ദീലിപിന്റെ വീട്ടില്‍ മഞ്ജുവാര്യര്‍ കഴിഞ്ഞത് വീട്ടുതടങ്കലിന് സമാനമായാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു. എന്നാല്‍ മഞ്ജുവിന്റെ തറവാടിത്തം കൊണ്ടു മാത്രമാണ് ഇതൊന്നും പുറത്തറിയാതിരുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നുണ്ട്.

ദിലീപിന്റെ അമ്മ വളരെ ക്രൂരമായാണ് മഞ്ജുവിനോട് പെരുമാറിയിരുന്നത്. മഞ്ജുവിനുള്ള ഫോണ്‍ വന്നാല്‍ പോലും അത് ആരാണെന്ന് പരിശോധിച്ച് മാത്രമേ അവള്‍ക്ക് നല്‍കാറുള്ളൂ. വീട്ടില്‍ കരഞ്ഞു കഴിയേണ്ട അവസ്ഥയായിരുന്നു. സ്വാതന്ത്ര്യമില്ലാതെ കൂട്ടിലടച്ച അവസ്ഥ.

അവിടെ ദിലീപിന്റെ അനുജന്‍ അനൂപും അയാളുടെ ഭാര്യയും മാത്രമാണ് മഞ്ജുവിനോട് അല്പമെങ്കിലും നല്ല നിലയില്‍ പെരുമാറിയത്.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗത്തിനെതിരെ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച അനൂപിന്റെ മൊഴിയില്‍ മഞ്ജു മദ്യപാനിയാണെന്ന് അറിയില്ലെന്ന് മറുപടി പറഞ്ഞിരുന്നു.

പലവട്ടം മദ്യപിച്ച് വീട്ടില്‍ വരാറുണ്ടെന്നും വീട്ടില്‍ എല്ലാവര്‍ക്കും അത് അറിയാമെന്നും മൊഴി നല്‍കാന്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടിട്ടും എനിക്കറിയില്ല, ഞാന്‍ കണ്ടിട്ടില്ല എന്നായിരുന്നു അനൂപിന്റെ മൊഴി. ഇത് തന്നെ മഞ്ജുവിന്റെ സ്വഭാവ മഹിമക്ക് ഉദാഹരണമാണ്. ദീലീപിനോട് എനിക്ക് വൈരാഗ്യമുണ്ടെന്നത് സത്യം തന്നെയാണെന്ന് മുന്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡണ്ടും നിലവില്‍ ഉപദേശക സമിതി അംഗവുമായ ബഷീര്‍ പറയുന്നു.

താന്‍ പ്രസിഡണ്ടായിരുന്ന സംഘടന പൊളിച്ചത് ദിലീപാണ്. പ്രൊഡ്യൂസര്‍മാരും വിതരണക്കാരും ചേമ്പറും ദിലീപിനെതിരെ തിരിഞ്ഞപ്പോള്‍ സഹായിച്ചത് താന്‍ മാത്രമായിരുന്നു. ദിലീപിനെ ഉള്‍പ്പെടുത്തി സിനിമ എടുക്കരുതെന്ന് വിലക്കുണ്ടായപ്പോള്‍ അയാളെ ചേര്‍ത്ത് ഫിലിം എടുത്ത ഒരേ ഒരാള്‍ താനായിരുന്നു. എന്നാല്‍ ദിലീപ് പിന്നീട് ചെയ്തത് പുതിയ സംഘടനയുണ്ടാക്കി തന്നെ വഞ്ചിക്കുകയായിരുന്നു എന്നും ലിബര്‍ട്ടി പറയുന്നു.

Previous articleരമേശ് പിഷാരടിയുടെ മകളുടെ അഭിപ്രായം ട്രോളാക്കി മാറ്റുന്നവരോട്..! സംവിധായകന് പറയാനുള്ളത്…!
Next articleപല ഭര്‍ത്താക്കന്മാരും ഭാര്യമാരുടെ വില മനസിലാക്കിയിട്ടില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്: രമയുടെ ഓര്‍മകളില്‍ ജഗദീഷ്