ഒറ്റപ്പെടൽ അതിരൂക്ഷമായപ്പോൾ ആണ് രണ്ടാമത് ഒരു വിവാഹത്തെ കുറിച്ച് ചിന്തിച്ചത്!

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിരവധി ആരാധകർ ഉള്ള താരമാണ് മങ്ക മഹേഷ്. വർഷങ്ങൾ കൊണ്ട് തന്നെ അഭിനയ രംഗത്ത് സജീവമായ താരം പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. മങ്ക മഹേഷിന്റെ സിനിമ ജീവിത്തതും വ്യക്തി ജീവിതവും…

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിരവധി ആരാധകർ ഉള്ള താരമാണ് മങ്ക മഹേഷ്. വർഷങ്ങൾ കൊണ്ട് തന്നെ അഭിനയ രംഗത്ത് സജീവമായ താരം പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. മങ്ക മഹേഷിന്റെ സിനിമ ജീവിത്തതും വ്യക്തി ജീവിതവും എല്ലാം തന്നെ ആരാധകർക്കും പരിചിതമാണ്. ഭർത്താവിനും മകൾക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നതിന് ഇടയിൽ ആണ് ഭർത്താവ് മഹേഷിന്റെ അപ്രതീക്ഷിതമായ വേർപാട് ഉണ്ടായത്. ഭർത്താവിന്റെ വേർപാട് താരത്തെ തളർത്തിയിരുന്നു. ഭർത്താവ് മരണപെട്ടു കഴിഞ്ഞപ്പോൾ മകളുമായി ജീവിക്കുകയായിരുന്നു താരം. മകൾ വിവാഹിതയായി കുറച്ച് നാൾ കഴിഞ്ഞതോടെ താരം വീണ്ടും വിവാഹിതയാകുകയായിരുന്നു. ഇപ്പോൾ തന്റെ വിവാഹ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മങ്ക മഹേഷ്.

ഭർത്താവിനും മകൾക്കുമൊപ്പം സന്തോഷകരമായി അഭിനയ ജീവിതവും കുടുംബജീവിതവും നയിക്കുന്നതിനിടയിൽ ആണ് ഭർത്താവ് മഹേഷിന്റെ അപ്രതീക്ഷിത വേർപാട് ഉണ്ടായത്. അതോടെ തിരുവനന്തപുരത്തെ വീട് വിട്ട് താരം സ്വന്തം നാടായ ആലപ്പുഴയിലേക്ക് തിരിച്ച് വരുകയായിരുന്നു. അങ്ങനെ കുറച്ച് വർഷങ്ങൾ മകളുമായി ജീവിതം തള്ളിനീക്കി. ഏക മകൾ വിവാഹം കഴിഞ്ഞു പോയതോടെ ജീവിതത്തിൽ വീണ്ടും ശൂന്യത തളം കെട്ടാൻ തുടങ്ങി. കുറേക്കാലം ആ ഏകാന്തതയിൽ ജീവിച്ചു. എന്നാൽ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കുറെ ബുദ്ധിമുട്ടി.

അങ്ങനെയാണ് രണ്ടാമത് ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത്. അങ്ങനെ ജീവിത പങ്കാളിയെ കണ്ടെത്തുകയായിരുന്നു. ഇപ്പോൾ ഭർത്താവിനൊപ്പം ആലപ്പുഴയിലെ വീട്ടിൽ കഴിയുകയാണ് മങ്ക. വീണ്ടും അഭിനയത്തിൽ സജീവം ആകാനുള്ള പുറപ്പാടിൽ ആണ് താരം.