ആ റീൽസ് ഹിറ്റാവാൻ കാരണം ഇതാണ് മനോജ് കെ.ജയൻ പറയുന്നു!

തന്റെ ഒരു സിനിമ സൂപ്പർഹിറ്റായാൽ എങ്ങനെയുണ്ടാവും അതേ സന്തോഷത്തിലാണ് തന്റെ ഒരു റീൽസ് വിഡിയോ സൂപ്പർഹിറ്റായാൽ എന്ന് പറയുകയാണ് നടൻ മനോജ് കെ.ജയൻ.തന്റെ പുതിയ സിനിമയായ ഷഫീക്കിന്റെ സന്തോഷം’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കായുള്ള…

തന്റെ ഒരു സിനിമ സൂപ്പർഹിറ്റായാൽ എങ്ങനെയുണ്ടാവും അതേ സന്തോഷത്തിലാണ് തന്റെ ഒരു റീൽസ് വിഡിയോ സൂപ്പർഹിറ്റായാൽ എന്ന് പറയുകയാണ് നടൻ മനോജ് കെ.ജയൻ.തന്റെ പുതിയ സിനിമയായ ഷഫീക്കിന്റെ സന്തോഷം’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കായുള്ള യാത്രയ്ക്കിടെ എടുത്ത ഒരു വിഡിയോയ്ക്ക് ഒരു കോടിയിലധികം കാഴ്ചക്കാരെയാണ് ലഭിച്ചത്.

ഇത്രയധികം കാഴ്ചക്കാരെ കിട്ടിയ മറ്റൊരു വിഡിയോ തനിക്കില്ലെന്നാണ് മനോജ് കെ ജയൻ പറയുന്നത്. തീർത്തും അപ്രതീക്ഷിതമായി ആരോ എടുത്ത വിഡിയോ എല്ലാവർക്കും ഇഷ്ടമായി എന്ന് അറിഞ്ഞതിൽ വളരെസന്തോഷമുണ്ടെന്നും താരം പറയുന്നു. റീൽസിനു വേണ്ടി ഞാൻവിഡിയോ ചെയ്യാറില്ല. കയ്യിൽ കിട്ടുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് സാധാരണ ചെയ്യുന്നത്.

ദുബായിലേക്കുള്ള യാത്രയക്കിടെയാണ് ഈ രസകരമായ വിഡിയോ ആരോ എടുത്തത്. എയർപോർട്ട് സ്റ്റാഫ് ആദ്യം എന്റെ ഫോട്ടോ എടുത്തു. അതു കഴിഞ്ഞ് അടുത്ത ചിത്രം എടുക്കാൻ തുടങ്ങുമ്പോഴാണ് ഞാൻ ഒഴിഞ്ഞു മാറി പോകുന്നത് ആരോ വിഡിയോയിൽ പകർത്തിയത്. ഈ ഒരു കോടി പതിനൊന്നു ലക്ഷം വ്യൂവും നാലു ലക്ഷത്തിലധികം ലൈക്‌സും നേടി. ആകെ ഒന്നര ലക്ഷം ഫോളോവേഴ്‌സ് എന്റെ അക്കൗണ്ടിൽ നിന്ന് ഇത്രയുംപേർ കാണുമെന്നു കരുതിയില്ലെന്നും താരം പറഞ്ഞു.

 

View this post on Instagram

 

A post shared by Manoj K Jayan (@manojkjayan)