മമ്മൂട്ടിയുടെ ക്യാമറയ്ക്ക് മുന്നിൽ ഞാൻ പെട്ടിട്ടുണ്ട്, അനുഭവം പങ്കുവെച്ച് മനോജ് കെ ജയൻ!

മമ്മൂട്ടിയുടെ ഫോട്ടോ എടുക്കാനുള്ള കഴിവിനെ കുറിച്ച് പല താരങ്ങളും പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ തന്റെ അനുഭവം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് മനോജ് കെ ജയനും. തന്റെ ഫേസ്ബുക്കിൽ കൂടിയാണ് മനോജ് കുറിപ്പ് പങ്കുവെച്ചത്.…

മമ്മൂട്ടിയുടെ ഫോട്ടോ എടുക്കാനുള്ള കഴിവിനെ കുറിച്ച് പല താരങ്ങളും പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ തന്റെ അനുഭവം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് മനോജ് കെ ജയനും. തന്റെ ഫേസ്ബുക്കിൽ കൂടിയാണ് മനോജ് കുറിപ്പ് പങ്കുവെച്ചത്. കുറിപ്പ് ഇങ്ങനെ,

മമ്മൂക്കയ്ക്ക് Photography ഒരു Craze ആണ്.പല തവണ അദ്ദേഹത്തിൻ്റെ ക്യാമറയ്ക്ക് മുന്നിൽ ഞാൻ പെട്ടിട്ടുണ്ട്അത് വലിയ സന്തോഷമാണ്,ഭാഗ്യമാണ്. കാരണം,എന്നെന്നും സൂക്ഷിച്ചു വയ്ക്കാവുന്നതായിരിക്കും അത് .Dubai ൽ അമ്മ show യുടെ Rehersal ൻ്റെ ഇടയിൽ photographer JP യുടെ ക്യാമറയിൽ മമ്മുക്കയുടെ click. കൂടെ, ശ്വേതയും ,മണിയൻപിള്ള രാജുവേട്ടനും’ Happy moments. എന്നുമാണ് മമ്മൂട്ടി തന്റെ ഫോട്ടോ എടുക്കുന്നതിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് മനോജ് കെ ജയൻ കുറിച്ചത്.

മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് മനോജ് കെ ജയന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമെല്ലാം നടന്‍ മോളിവുഡില്‍ തിളങ്ങിയിരുന്നു. സര്‍ഗം, അനന്തഭദ്രം, പഴശ്ശിരാജ പോലുളള സിനിമകളാണ് മനോജ് കെ ജയന്റെ കരിയറില്‍ വലിയ വഴിത്തിരിവായത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടന്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പമുളള ഗാനഗന്ധര്‍വ്വനാണ് മനോജ് കെ ജയന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.