Tuesday, January 31, 2023
HomeFilm Newsമദ്യപാനം നിർത്തിയത് അന്ന് മുതൽ : മനോജ് കെ ജയൻ

മദ്യപാനം നിർത്തിയത് അന്ന് മുതൽ : മനോജ് കെ ജയൻ

നായകനായും വില്ലനായും സഹനടനായും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് മനോജ് കെ ജയൻ. തന്റെ എല്ലാ കഥാപാത്രങ്ങളുടം ഒന്നിനൊന്നു മികച്ചതാവാൻ താരം ശ്രമിക്കാറുണ്ട്. മനോജ് കെ ജയന്റെ കഥാപാത്രങ്ങളിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ് അനന്തഭദ്രത്തിലെ ദിഗംബരൻ എന്ന കഥാപാത്രം.


അന്നുവരെ കണ്ടിട്ടില്ലാത്ത അഭിനയ പ്രകടനമാണ് മനോജ് കെ ജയൻ അനന്തഭദ്രത്തിൽ കാഴ്ച്ചവെച്ചത്. ആ സിനിമയ്ക്ക് ശേഷം താൻ
16 വർഷമായി മദ്യപാനവും പുകവലിയും ഉപേക്ഷിച്ചിട്ടെന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു സ്മോൾ അടിച്ച് പിരിഞ്ഞ അവസാനത്തെ സിനിമകളായിരുന്നു രാജമാണിക്യവും അനന്തഭദ്രവും എം.ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് മനോജ് കെ ജയൻ ഇക്കാര്യം പറഞ്ഞത്.

ഷൂട്ടിംഗ് കഴിഞ്ഞാൽ ചിലയിടത്ത് ചില സദസ് ഉണ്ടാകുമല്ലോ ആ സദസിൽ കൂടാറുണ്ടോ എന്നായിരുന്നു എം.ജി ശ്രീകുമാറിന്റെ ചോദ്യം. താൻനേരത്തെയൊക്കെ മദ്യപിക്കാറുണ്ടായിരുന്നെന്നും മോളൊക്കെ വളർന്ന് വന്നപ്പോഴേക്കും അതങ്ങ് നിർത്തിയെന്നുമാണ് താരം പറഞ്ഞത്. അതേ സമയം കേരളത്തിലെ ഒരു ബാറിലും പോയിട്ടില്ലെന്നും തന്റെതായ സ്ഥലത്ത് നിന്ന് മാത്രമാണ് മദ്യപിച്ചിരുന്നത് എന്നും താരം പറഞ്ഞു

Related News