എനിക്ക് ഉർവശിയിയോട് ഒരു തരത്തിലും ഉള്ള പിണക്കം ഇല്ല!

ഉർവശിയെ ആയിരുന്നു മനോജ് കെ ജയൻ ആദ്യം വിവാഹം കഴിച്ചത്. എന്നാൽ ആ ബന്ധത്തിന് വര്ഷങ്ങളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ശേഷം ഇരുവരും വിവാഹമോചിതർ ആകുകയും ഇരുവരും വീണ്ടും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ആശയെ…

ഉർവശിയെ ആയിരുന്നു മനോജ് കെ ജയൻ ആദ്യം വിവാഹം കഴിച്ചത്. എന്നാൽ ആ ബന്ധത്തിന് വര്ഷങ്ങളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ശേഷം ഇരുവരും വിവാഹമോചിതർ ആകുകയും ഇരുവരും വീണ്ടും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ആശയെ ആണ് മനോജ് കെ ജയൻ വിവാഹം കഴിച്ചത്. മറ്റൊരു വിവാഹം കഴിച്ച ഉർവശിക്കും ഇപ്പോൾ ഒരു മകൻ ഉണ്ട്. ആശയ്ക്കും മനോജ് കെ ജയനും ഒരു കുഞ്ഞു കൂടി പിറന്നിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ മനോജ് കെ ജയൻ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. എന്താണ് ഭാര്യ എന്നും എങ്ങനെ ആകണം ഭാര്യ എന്നും എനിക്ക് പഠിപ്പിച്ച് തന്നത് ആശ ആണ്. പലപ്പോഴും ആശ എനിക്ക് ഒരു അത്ഭുതം ആയിരുന്നു.

എന്റെയും ഉർവ്വശിയുടെയും മകൾ കുഞ്ഞാറ്റ എനിക്കും ഉർവശിക്കും ഒപ്പം മാറി മാറി നിൽക്കാറുണ്ട്. അവൾക്ക് എട്ട് വയസ്സ് ഉള്ളപ്പോൾ ആണ് ഞങ്ങൾ വേർപിരിഞ്ഞത്. ഉർവശിയുടെ മകൻ ഇടയ്ക്ക് കുഞ്ഞാറ്റയെ കാണണം എന്ന് പറഞ്ഞു വാശി പിടിച്ച് കറയാറുണ്ട്. അങ്ങനെ അവൻ കരയുമ്പോൾ എല്ലാം ഞാൻ കുഞ്ഞാറ്റയെ അവന്റെ അടുത്തേക്ക് അയക്കാറുണ്ട്. പലപ്പോഴും ഞാൻ ആയിരിക്കും കുഞ്ഞാറ്റയെ കൊണ്ട് വിടാറുള്ളത്. എനിക്ക് ഉർവശിയോട് ഒരു തരത്തിലുമുള്ള പിണക്കമോ ദേക്ഷ്യമോ ഇല്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഞാൻ അങ്ങനെ ചെയ്യില്ല എന്നും മനോജ് കെ ജയൻ പറഞ്ഞു. 

മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് മനോജ് കെ ജയന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമെല്ലാം നടന്‍ മോളിവുഡില്‍ തിളങ്ങിയിരുന്നു. സര്‍ഗം, അനന്തഭദ്രം, പഴശ്ശിരാജ പോലുളള സിനിമകളാണ് മനോജ് കെ ജയന്റെ കരിയറില്‍ വലിയ വഴിത്തിരിവായത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടന്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പമുളള ഗാനഗന്ധര്‍വ്വനാണ് മനോജ് കെ ജയന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഗാനഗന്ധര്‍വ്വന് പിന്നാലെ മമ്മൂക്കയ്‌ക്കൊപ്പം വീണ്ടും അഭിനയിക്കാനുളള ഒരുക്കത്തിലാണ് താരം. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലില്‍ മെഗാസ്റ്റാറിനൊപ്പം മനോജ് കെ ജയനും എത്തുന്നുണ്ട്.