ചെയ്യാന്‍ പാടില്ലാത്തത് ചെയ്തു..!! തെറ്റ് എന്റെ ഭാഗത്താണ്..!! മനസ്സ് തുറന്ന് മനോജ് കെ. ജയന്‍

ഒരു കാലഘട്ടത്തില്‍ ഒരുപാട് സിനിമകളില്‍ നായക വേഷത്തില്‍ തിളങ്ങിയ താരമായിരുന്നു മനോജ് കെ ജയന്‍. എന്നാല്‍ പിന്നീട് സഹനടനായും വില്ലനായും ആണ് അദ്ദേഹം കൂടുതലായും വെള്ളിത്തിരയില്‍ എത്തിയത്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തില്‍ ചെയ്തുപോയ…

ഒരു കാലഘട്ടത്തില്‍ ഒരുപാട് സിനിമകളില്‍ നായക വേഷത്തില്‍ തിളങ്ങിയ താരമായിരുന്നു മനോജ് കെ ജയന്‍. എന്നാല്‍ പിന്നീട് സഹനടനായും വില്ലനായും ആണ് അദ്ദേഹം കൂടുതലായും വെള്ളിത്തിരയില്‍ എത്തിയത്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തില്‍ ചെയ്തുപോയ ചില തെറ്റുകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ദുല്‍ഖര്‍ സല്‍മാനെ കേന്ദ്ര കഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമയാണ് സല്യൂട്ട്. ഈ സിനിമയില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് മനോജ് കെ ജയന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോഴിതാ എന്തുകൊണ്ടാണ് നായക വേഷങ്ങളില്‍ നിന്ന് പിന്നോട്ട് പോയതെന്നും ചില സിനിമകള്‍ ചെയ്തത് തെറ്റായി പോയെന്നും തുറന്ന് പറയുകയാണ് അദ്ദേഹം.. നടന്റെ വാക്കുകളിലേക്ക്… ‘ഒരു കാലത്തും ഞാന്‍ നായകനോ സൂപ്പര്‍സ്റ്റാറോ ആവണമെന്ന് തീരുമാനിച്ചിരുന്നില്ല. അതിന് വേണ്ടി ഒരു തയ്യാറെടുപ്പുകളും നടത്തിയിട്ടില്ല. അതാണ് എന്റെ എക്കാലത്തെയും ആഗ്രഹം. ഇപ്പോഴും അങ്ങനെ തന്നെ തുടരുന്ന ഒരാളാണ് ഞാന്‍. ഇടയ്ക്ക് വച്ച് കുടുബസമേതം എന്ന ചിത്രത്തിലെ നായകന്റെ വേഷം എനിക്ക് വന്നു.

ആ ചിത്രം ഹിറ്റായി. നായകനായ ഒരു സിനിമ ഒരിക്കല്‍ ഹിറ്റായാല്‍ പിന്നെ അയാള്‍ നായകനായിട്ട് അവരോധിക്കപ്പെടുമല്ലോ. അങ്ങനെ ഞാനും മലയാള സിനിമയില്‍ നായകനായി. പിന്നീട് കൊച്ചിയിലുള്ള വീട് പണി കാരണം എനിക്ക് സാമ്പത്തികമായി കുറച്ച് അത്യാവശ്യം വന്നപ്പോള്‍ ഞാന്‍ ചെയ്യാന്‍ പാടില്ലാത്ത കുറച്ച് സിനിമകള്‍ ചെയ്തു. എന്റെ ഭാഗത്തും തെറ്റുണ്ട്.

ആ ചെയ്ത പടങ്ങളെല്ലാം വലിയ പരാജയമായിരുന്നു. അപ്പോള്‍ ഞാന്‍ തീരുമാനിച്ചു. ഇനി കുറച്ച് നാള്‍ വെറുതെ ഇരുന്നാലും കുഴപ്പമില്ല, നായക വേഷം വേണ്ട. നല്ല വേഷങ്ങള്‍ വന്നാല്‍ ചെയ്യാമെന്ന് ഞാന്‍ തീരുമാനിച്ചു. പിന്നീട് നായകന്റെ വേഷത്തിന് എന്നെ വിളിച്ചിട്ടും ഞാന്‍ പോയില്ല.. എന്നാണ് അദ്ദേഹം പറയുന്നത്.