‘ഈ വിഗ്ഗ് എത്ര രൂപ ആകും ചേട്ടാ’! ആരാധകന്റെ സംശയം തീര്‍ത്ത് നല്‍കി മനോജ് കെ ജയന്‍

കുട്ടന്‍ തമ്പുരാനായി മലയാളി മനസ്സില്‍ ചേക്കേറിയ താരമാണ് മനോജ് കെ ജയന്‍. പിന്നീടിങ്ങോട്ടുള്ള സിനിമാ ജീവിതത്തില്‍ എന്നെന്നും ഓര്‍ത്തിരിക്കാവുന്ന നിരവധി വേഷപ്പകര്‍ച്ചകളാണ് താരം സമ്മാനിച്ചത്. സിനിമയിലെ കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന ചുരുക്കം…

കുട്ടന്‍ തമ്പുരാനായി മലയാളി മനസ്സില്‍ ചേക്കേറിയ താരമാണ് മനോജ് കെ ജയന്‍.
പിന്നീടിങ്ങോട്ടുള്ള സിനിമാ ജീവിതത്തില്‍ എന്നെന്നും ഓര്‍ത്തിരിക്കാവുന്ന നിരവധി വേഷപ്പകര്‍ച്ചകളാണ് താരം സമ്മാനിച്ചത്. സിനിമയിലെ കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് മനോജ്.

സമൂഹമാധ്യമങ്ങളിലും മനോജ് സജീവമാണ്. തന്റെ ചെറുതും വലുതുമായ സന്തോഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ താരം പങ്കുവച്ച ചിത്രങ്ങളും അതിന് വന്ന കമന്റുമാണ് വൈറലായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ശുഭദിനം ആശംസിച്ച് കൊണ്ട് മനോജ് കെ ജയന്‍ പങ്കുവച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്. പോസ്റ്റിന് പിന്നാലെ പതിവുപോലെ കമന്റുകളും നിറഞ്ഞു.

അതിലൊരു കമന്റാണ് ‘ഈ വിഗ്ഗ് എത്ര രൂപ ആകും ചേട്ടാ’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇതിന് രസകരമായി താരം മറുപടിയും നല്‍കുന്നുണ്ട്. ‘എനിക്ക് കച്ചവടം ഇല്ല സോറി’, എന്നായിരുന്നു താരത്തിന്റെ മറുപടി.


‘മനോജേട്ടാ… എങ്ങനെയാണ് ഈ ഗ്ലാമറൊക്കെ കാത്തുസൂക്ഷിക്കുന്നത്… ഞാന്‍ ആകെ വെയിലു കൊണ്ട് കരിവാളിച്ചു പോയി’, എന്നാണ് മറ്റൊരു കമന്റ്. ഇതിനും താരം മറുപടി നല്‍കിയിട്ടുണ്ട്. ‘നമുക്ക് ശരിയാക്കാം’, എന്നായിരുന്നു മറുപടി.

ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ട് എന്ന ചിത്രത്തിലായിരുന്നു മനോജ് അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ ദുല്‍ഖറിന്റെ സഹോദരനെയാണ് മനോജ് അവതരിപ്പിച്ചത്.