Film News

അതെന്റെ അവസാനത്തെയും ആദ്യത്തെയും ഗാനമേള ആയിരുന്നു !! അത്രമേൽ ഞാൻ അന്ന് അനുഭവിച്ചു

വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന നടൻ ആണ് മനോജ് കെ ജയൻ, നായകൻ എന്നതിൽ ഉപരി നല്ലൊരു ഗായകൻ കൂടിയാണ് മനോജ് കെ ജയൻ. താൻ ആദ്യമായി ഗാനമേളക്ക് പോയപ്പോൾ ഉണ്ടായ അനുഭവം വയ്ക്തമാക്കുകയാണ് മനോജ് കെ ജയൻ. അത് തന്റെ ആദ്യത്തെയും അവസാനത്തെയും ഗാനമേള ആയിരുന്നു എന്നും താര പറയുന്നു .

പുതുപ്പള്ളി പള്ളി പെരുന്നാളിനായിരുന്നു ആദ്യമായി ഗാനമേളയ്ക്ക് പോകുന്നത്. ഒരു സൂചി താഴെ ഇട്ടാല്‍ വീഴാത്ത അത്രയും ജനത്തിരക്കായിരുന്നു അവിടെ . തന്റെ വീട്ടിനടുത്തുള്ള കൂട്ടുകാരന്‍ വിളിച്ചിട്ടാണ് പോകുന്നത്. അവന് ധൈര്യത്തിന് വേണ്ടിയായിരുന്നു ആദ്യം വിളിച്ചത്. ആദ്യം പോകാന്‍ വിസമ്മതിച്ചെങ്കിലും കൂട്ടുകാരന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവസാനം ഗാന മേളയ്ക്ക് പോകുകയായിരുന്നു എന്ന മനോജ് കെ ജയന്‍ ഓര്‍മ്മിക്കുന്നു.

എന്റെ രണ്ട് പാട്ടും കഴിഞ്ഞു. ഒടുവില്‍ അവന്റെ ഊഴമായി. സ്റ്റേജില്‍ കയറുന്നു. മമ്മൂട്ടി പാടി അഭിനയിച്ച ഗാനമായ മാനേ മധുര കരിമ്ബേ എന്ന പാട്ടായിരുന്നു. സ്റ്റേജില്‍ കയറി പാടി. ഗാനമേള ഒന്ന് കൊഴുപ്പിക്കാൻ പാട്ടിനൊപ്പം ഞാൻ ഒന്ന് നൃത്തം കൂടി ചെയ്തു. എന്നാൽ ആളുകൾക്ക് അത് അത്ര പിടിച്ചില്ല. പാട്ടിനെക്കാള്‍ ശബദ്ത്തില്‍ സഹിക്കാന്‍ പറ്റാത്ത കൂവല്‍ ഉയരുകയായിരുന്നു. പാട്ട് കഴിഞ്ഞതോടെ അവന്‍ ആകെ വിയര്‍ത്തു.രണ്ടാമത്തെ പാട്ട് പാടാതെ അവിടെ നിന്ന് മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ആള്‍ക്കൂട്ടത്തിനിടയിലൂടെ രക്ഷപ്പെട്ട് പോയി. ഒടുവില്‍ ഒരു ഓട്ടോ സ്റ്റാന്‍ഡ് എത്തി. ഓട്ടോയില്‍ കയറി.

വെറുതെ ഗാനമേള വിശേഷം അറിയാന്‍ ഞാന്‍ ഓട്ടാക്കാരനോട് ചോദിച്ചു ചേട്ടാ.. എങ്ങനെയുണ്ട് ഗാനമേള. ഒരു കാര്യവും ഇല്ലാത്ത ചോദ്യമായിരുന്നു അത്. ചേട്ടന്റെ മറുപടി ‘ഗാനമേളയൊക്കെ ഗംഭീരമായിരുന്നു. എന്നാല്‍ അതിലെ ഒരുത്തന്റെ പാട്ട്. അവനെ കയ്യില്‍ കിട്ടിയാല്‍ ഇവിടെ വെച്ച്‌ അടിക്കും’ എന്നായിരുന്നു അവന്‍ എന്റെ മുഖത്ത് ഒരു നോട്ടം നോക്കി. പിന്നെ ഒരിക്കല്‍ പോലും ഗാനമേളയ്ക്ക് പാടിയിട്ടില്ലെന്ന് മനോജ് കെ ജയന്‍ പറയുന്നു

Trending

To Top
Don`t copy text!