ജയസൂര്യയുടെ മേക്കപ്പ് ആർട്ടിസ്റ്റിനെ പേരെടുത്ത് വിളിച്ചു, എല്ലാവരും എന്നെ തന്നെ നോക്കുന്നു!

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് മനോജ് കുമാർ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ റോബിൻഹുഡ് സിനിമയുടെ…

manoj kumar about joshi

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് മനോജ് കുമാർ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ റോബിൻഹുഡ് സിനിമയുടെ ലൊക്കേഷനിൽ വെച്ച് തനിക്ക് ഉണ്ടായ രസകരമായ അനുഭവം തന്റെ സോഷ്യൽ മീഡിയ പേജിൽ കൂടി തുറന്ന് പറയുകയാണ് മനോജ് കുമാർ. മനോജ് കുമാറിന്റെ വാക്കുകൾ, ഒരുപാട് പ്രത്യേകതകൾ ഉള്ള സിനിമ ആയിരുന്നു റോബിൻ ഹുഡ്. ജയസൂര്യയും പ്രിത്വിരാജ്ഉം ആദ്യമായി ഒന്നിക്കുന്ന ചിത്രം. നരെയ്‌നും ഭാവനയും എല്ലാം ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോഷി സാർ. ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് എന്റെ വലിയ ഭാഗ്യം ആയാണ് ഞാൻ കാണുന്നത്. സ്‌ക്രീനിൽ മാത്രമല്ല, ക്യാമറയുടെ പിന്നണിയിൽ ഉള്ളവരും പുലികൾ ആയിരുന്നു. വളരെ പരസ്പ്പര ബഹുമാനത്തോടും ആത്മാര്ഥതയോടും കൂടിയാണ് ഓരോരുത്തരും അവരുടെ ജോലികൾ ചെയ്തത്.beena antony manoj kumar

ഇതിൽ രസകരമായ ഒരു സംഭവം എന്തെന്നാൽ ജയസൂര്യയുടെ മേക്കപ്പ് ആര്ടിസ്റ്റിന്റെ പേര് ജോഷി എന്നായിരുന്നു. ജോഷി സാറിന്റെ ചിത്രത്തിന്റെ സെറ്റ് അല്ലെ. അത് കൊണ്ട് തന്നെ ആരും ഈ മേക്കപ്പ് ആര്ടിസ്റ്റിന്റെ പേര് എടുത്ത് വിളിച്ചിരുന്നില്ല. ജയസൂര്യ ഒക്കെ അദ്ദേഹത്തിനോട് കാര്യങ്ങൾ പറയുന്നത് വളരെ ശ്രദ്ധിച്ചും ബുദ്ധി മുട്ടിയും ആയിരുന്നു. കാരണം അദ്ദേഹത്തിന്റെ പേരും ജോഷി എന്ന് ആയിരുന്നില്ലേ. ഒരു ദിവസം ഞാൻ എന്റെ ഒരു സാദനം പിടിക്കാൻ വേണ്ടി ഞാൻ അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തിരുന്നു. ജോലി തീർന്നു ഞാൻ തിരിച്ച് പോകാൻ നേരം അദ്ദേഹത്തെ നോക്കിയപ്പോൾ അദ്ദേഹം കുറച്ച് ദൂരെ നിൽക്കുകയായിരുന്നു. ഞാൻ ഓർക്കാതെ ജോഷി എന്ന് ഉറക്കെ അദ്ദേഹത്തെ പേര് എടുത്ത് വിളിച്ചു. വിളിച്ച് കഴിഞ്ഞപ്പോൾ ആണ് പണി കിട്ടി എന്ന് എനിക്ക് മനസ്സിലാകുന്നത്.

manoj kumar about beena antony
manoj kumar about beena antony

ഞാൻ നോക്കിയപ്പോൾ ചുറ്റിനും ഉള്ളവർ അതിശയത്തോടെ എന്നെ നോക്കി നിൽക്കുന്നു. അത്രയും ദിവസം ജയസൂര്യ പോലും വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്ത കാര്യം അവസാനം ഞാൻ ആയിട്ട് ഉടച്ചു കളയുകയും ചെയ്തുവെന്ന് മനോജ് കുമാർ പറഞ്ഞു.