August 4, 2020, 5:36 AM
മലയാളം ന്യൂസ് പോർട്ടൽ
Film News

മഞ്ജുവിന്റെ സിനിമ ഷൂട്ടിംഗ് കണ്ട് മതിമറന്ന ആരാധകൻ അമ്മയെ മറന്നു വെച്ചു, രക്ഷകനായി എത്തിയത് പോലീസ്

manju-warrier-shooting

സിനിമാ ചിത്രീകരണം കണ്ടുനിന്ന് അമ്മയെ മറന്ന് ഒരു മകന്‍. മലയിന്‍കീഴാണ് സംഭവം. വിളവൂര്‍ക്കാവ് സ്വദേശികളായ അമ്മയും മകനും പെന്‍ഷന്‍ വിവരം തിരക്കാനായാണ് മലയിന്‍കീഴിലെ ട്രഷറിയിലെത്തിയത്. അമ്മ അകത്തേക്ക് പോയപ്പോള്‍ മകന്‍ പുറത്ത് നില്‍ക്കുകയായിരുന്നു. എന്നാല്‍ ട്രഷറിയിലെ നടപടികളെല്ലാം പൂര്‍ത്തിയാക്കി അമ്മ പുറത്തിറങ്ങിയപ്പോള്‍ മകനെ കാണാനായില്ല. ഓര്‍മ്മക്കുറവുള്ള അമ്മയാവട്ടെ മകനെ കാത്തിരുന്ന് വലയുകയും ചെയ്തു. മൊബൈല്‍ ഫോണില്ലാത്തതിനാല്‍ മകനെ വിളിച്ച്‌ നോക്കാനും സാധിച്ചില്ല.

manju-warrier-shooting

ഒടുവില്‍ ഈ അമ്മ വീട്ടിലേക്ക് പോകാനായി ഓട്ടോ പിടിച്ചു. എന്നാല്‍, വീട് നില്‍ക്കുന്ന സ്ഥലം ഓര്‍ത്തെടുക്കാനായില്ല. ഓട്ടോയില്‍ ഏറെ നേരം പ്രദേശത്ത് കറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഡ്രൈവര്‍ മലയിന്‍കീഴ് കരിപ്പൂരിന് സമീപം ഇറക്കിവിട്ടു.

manju-warrier-shooting

വഴിയരികില്‍ നിസ്സഹായയായി നില്‍ക്കുന്ന അമ്മയോട് നാട്ടുകാര്‍ വിവരം തിരക്കുകയും പോലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നു. കൈവശം ഉണ്ടായിരുന്ന പേപ്പറുകള്‍ പരിശോധിച്ച പോലീസ് മകന്റെ ഫോണ്‍ നമ്ബര്‍ കണ്ടെത്തി. അപ്പോഴാണ് മകന്‍ ട്രഷറിയുടെ സമീപത്തു തന്നെ ഉണ്ടെന്നും അവിടെയുള്ള മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരത്ത് മഞ്ജു വാര്യര്‍ നായികയായ സിനിമയുടെ ഷൂട്ടിങ് കണ്ടു നില്‍ക്കുകയായിരുന്നുവെന്നും അറിഞ്ഞത്. അമ്മയെ സ്റ്റേഷനിലേക്കു കൂട്ടി കൊണ്ടു വന്ന പോലീസ് മകനെ അങ്ങോട്ടു വിളിച്ചു വരുത്തി ഒന്ന് നന്നായി ഉപദേശിച്ചാണ് പറഞ്ഞുവിട്ടത്.

Related posts

അടൂർ ഭാസി നല്ലൊരു നടനാണ്, എന്നിരുന്നാലും അദ്ദേഹത്തെ അടുപ്പിക്കാൻ കൊള്ളില്ല !! കെപിഎസി ലളിതയുടെ തുറന്നു പറച്ചിൽ

WebDesk4

ചൈനയിൽ വീണ്ടും പുതിയ വൈറസ് ബാധ; സൂക്ഷിച്ചില്ലെങ്കിൽ കോറോണയെക്കാൾ മഹാമാരിയാകും

WebDesk4

എന്താ കണ്ണാ ഇത് ? മുഴുവൻ നെഗറ്റീവ് ആണല്ലോ!! കാളിദാസനോട് ജയറാം

WebDesk4

അണ്ടർ വയർ മുഖ്യം; ഷർട്ട് മാത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തി സാനിയ !! താരത്തിനെതിരെ സൈബര്‍ സദാചാര ഗുണ്ടകള്‍

WebDesk4

ആർ ജെ രഘുവിനെ ബിഗ്‌ബോസിൽ കണ്ടപ്പോൾ ഞെട്ടി !! അന്ന് എന്നെ പറ്റിച്ചതിനു ശേഷം ഇപ്പോഴാണ് കാണുന്നത് !! രഖുവിനെ പറ്റി നടി അഥിതി

WebDesk4

എന്റെ അറിവിൽ ഇത് രണ്ടാമത്തെ തവണ ആണ് ത്രിശൂർ പൂരം ഒഴിവാക്കുന്നത് !! ഉണ്ണിമുകുന്ദൻ

WebDesk4

ഞാൻ എന്ത് ജോലിയാണ് ചെയ്തിരുന്നത് എന്ന് എന്റെ മകൾക്ക് പോലും അറിയില്ലായിരുന്നു; അതറിഞ്ഞ നിമിഷം മുതൽ അവർ എന്നെ വിമർശിക്കാൻ തുടങ്ങി

WebDesk4

ഇപ്പോൾ തനിക്ക് പ്രായം അൻപത് വയസ്സ് !! ഇപ്പോഴും താൻ അയാൾക്ക് വേണ്ടി കാത്തിരിക്കുകയാണ്, വിവാഹത്തെ കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി..!!

WebDesk4

പൂർണ്ണഗർഭിണിയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചതിനുശേഷം ഷേവ് ചെയ്യുന്ന പതിവുണ്ട്,പാവപ്പെട്ട നഴ്സുമാരാ അത് ചെയ്യുന്നത്…

WebDesk

ഐസ് നിറഞ്ഞ ക്ലോസെറ്റ്, വടിപോലാകുന്ന മുടി, തണുത്ത് വിറച്ച അമേരിക്കയുടെ കാഴ്ചകള്‍

WebDesk

സുപ്രീം കോടതിയിലെ ജഡ്‌ജി ആവേണ്ട ആളായിരുന്നു മമ്മൂട്ടി !! പരാമർശവുമായി മുൻ ജഡ്ജി സിറിയക് ജോസഫ്

WebDesk4

അറിയാതെ മരണത്തെ കയ്യിലെടുത്ത് ഓമനിച്ച യുവാവ്…!, വീഡിയോ

WebDesk
Don`t copy text!